Catechism

സഭാജീവിതത്തെ ആക്രോശിച്ചൊതുക്കുന്നവര്‍

ആമുഖം
ലോകക്രമത്തില്‍ മാറിമാറി വരുന്ന സാഹചര്യങ്ങളിലും ഭരണക്രമങ്ങളുടെ വ്യതിയാനങ്ങളും ആശയപരിണാമങ്ങളും പലപ്പോഴും നമ്മുടെ കാഴ്ചപ്പാടുകള്‍ക്ക് മാറ്റമുണ്ടാക്കാറുണ്ട്. കഴിഞ്ഞ 21 നൂറ്റാണ്ടുകളായി ലോകത്തില്‍ മാറ്റമില്ലാതെ നില്‍കുന്ന യാഥാര്‍ത്ഥ്യമാണ് സഭ. അതുകൊണ്ടുതെന്ന ആശയപരമായും ബൗദ്ധികമായും പ്രത്യക്ഷത്തിലുല്ലൊം സഭ അനേകം വിമര്‍ശനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. പലര്‍ക്കും സഭയെ മനസിലാക്കാന്‍ പ്രയസമായിരുന്നു. ബാഹ്യശക്തികള്‍ക്ക് സഭ ലോകക്രമത്തില്‍ നിലനിന്ന ഒരു കോര്‍പ്പറേറ്റ് ഭീമനോ, രാഷ്ട്രീയ അധികാരശ്രേണിയുടെ ചരിത്രത്തിലെ ബാക്കിപത്രമോ ആണെങ്കില്‍, ക്രൈസ്തവരെന്ന് സ്വയം വിളിക്കുകയും എന്ന് സഭാത്മക ചിന്ത ഇല്ലാതെ ജീവിക്കുകയും ചെയ്യുന്ന ചിലര്‍ക്ക് ഇത് ഒരു മനുഷ്യ സൃഷ്ടിമാത്രമാണ്. യഥാര്‍ത്ഥമായ സഭവിജ്ഞാനീയം ഇല്ലാത്ത ഏതൊരാള്‍ക്കും സഭയുടെ യഥാര്‍ഥ സ്വഭാവം മനസിലാക്കാനാകില്ല. അതിനാല്‍ തന്നെ സഭവിജ്ഞാനിയ പഠനത്തിന്റെ ആവശ്യകതയിേലക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

പദോത്പത്തി
എക്ലേസിയ എന്ന ഗ്രീക്ക് വാക്കാണ് സഭയെ സൂചിപ്പക്കുവാന്‍ ഉപയോഗിക്കുന്നത്. എക് (EK) കാലെയോ (KALEO) എന്നിങ്ങനെയെയുള്ള രണ്ട് പദങ്ങളാണ് എക്ലേസിയ എന്ന പത്തിന്റെ അടിസ്ഥാനരൂപങ്ങള്‍. വിളിച്ചു കൂട്ടപ്പെട്ടവര്‍ എന്നതാണ് എക്ലേസിയ എന്ന പദത്തിന്റെ അര്‍ത്ഥം. ദൈവത്താല്‍ തെരെഞ്ഞെടുക്കപ്പെട്ട് വിളിച്ചുകൂട്ടപ്പെട്ടവരാണ് ക്രൈസ്തവരെന്നതാണ് ഈ പദംകൊണ്ട് അര്‍ത്ഥമാക്കപ്പെടുന്നത്.

ഉത്ഭവം ഈശോമിശിഹായില്‍
പഴയ കാലത്ത് നിന്നും വ്യത്യസ്തമായി സഭാ വിമര്‍ശനങ്ങളും മതവിരുദ്ധതയുമെല്ലാം സാമൂഹിക മാധ്യമങ്ങളിലും പൊതു ഇടങ്ങളും കളം നിറയുന്നുണ്ട്. കുടുംബങ്ങളിലെ സാധാരണ സംഭാഷണങ്ങളിലും ഭക്ഷണസദസുകളിലും സഭാവിരുദ്ധത സങ്കോച ഭേദമെന്യ വിളമ്പുന്നത് പുതുമയല്ലാതാവുകയാണ്. കുഞ്ഞുങ്ങളുടെ മുന്നില്‍ പോലും വിശ്വാസത്തെയും കൂദാശകളെയും സഭാഘടനയെയുമെല്ലാം മോശമായി പലരും അവതരിപ്പിക്കുന്നത് സ്വയം പരിഷ്‌കര്‍ത്താക്കളും സമുദായ സ്‌നേഹികളുമാണെന്ന് അഭിനയിച്ചുകൊണ്ടോ അപ്രകാരമാണെന്ന് തെറ്റുദ്ധരിച്ചുകൊണ്ടൊ ആണ്. അവരെ സംബന്ധിച്ചിടത്തോളം സഭയെന്നത് കേവലം മാനുഷികമായ ക്രമീകരണമാണ്. അതുകൊണ്ട് തന്നെ, സഭയെ ഒരു സ്ഥാപനമായി മാത്രമാണ് അവര്‍കാണുന്നത്. മറ്റൊരു തലത്തില്‍ പറഞ്ഞാല്‍, തങ്ങള്‍ ദാനമായി നല്‍കുന്ന നേര്‍ച്ചപണംകൊണ്ട് കെട്ടിപ്പടുത്തപ്പെട്ട ഒരു സ്ഥാപനം. തങ്ങള്‍ നല്‍കിയ നേര്‍ച്ചപ്പണത്തിന്റെ കിലുക്കംമാത്രമാണ് സഭയുടെ അടിസ്ഥാനമെന്ന് ചിന്തയാണ് പലരുടെയും സഭാവിമര്‍ശനത്തിന്റെയും വിരുദ്ധതയുടെയും അടിസ്ഥാനം. എന്നാല്‍, എവിടെയാണ് സഭയുടെ അടിസ്ഥാനം ഉറപ്പിക്കപ്പെട്ടിരിക്കുന്നത് എന്ന് മനസിലാക്കുന്നത് സഭാവിജ്ഞാനീയത്തിന്റെ ആദ്യചുവടുവെയ്പ്പായി കാണാം.

സഭയുടെ ഉത്ഭവം ഈശോമിശിഹായിലാണ്. ഉത്ഭത്തില്‍ ആദിമനുഷ്യനായ ആദം ഉറങ്ങിക്കിടന്നപ്പോള്‍ അവന്റെ പാര്‍ശ്വത്തില്‍ നിന്നാണ് ദൈവം ഹവ്വായെ സൃഷ്ടച്ചത്. ഉത്ഭവത്തില്‍ പുസ്തകത്തില്‍ ആദ്യ അധ്യായങ്ങള്‍ക്ക് സൃഷ്ടിയുടെ ജൈവശാസ്ത്രപരമായ വിവരണമെന്നതിനേക്കാള്‍ ദൈവശാസ്ത്രപരമായ അര്‍ത്ഥതലങ്ങളാണുള്ളത്. പുതിയ നിയമത്തില്‍ രണ്ടാമാദമായ മിശിഹായുടെ കുരിശിലെ മരണത്തെ അവന്റെ നിദ്രയായി സഭാ പിതാക്കന്മാര്‍ വ്യാഖ്യാനിക്കുന്നു. അവന്റെ പാര്‍ശ്വത്തില്‍ പടയാളികളിലൊരുവന്‍ കുന്തം കൊണ്ടു കുത്തിയപ്പോള്‍ അവിടെ നിന്ന് രക്തവും ജലവും പുറപ്പെട്ടത് മാമ്മോദീസായെയും പരി. കുര്‍ബാനയെയുമാണ് സൂചിപ്പിക്കുന്നതെന്ന് മാര്‍ അപ്രേം വ്യാഖ്യാനിക്കുന്നു. മാമ്മോദീസയും പരി. കുര്‍ബാനയും സൂചിപ്പിക്കുന്നത് സഭയെ തന്നെയാണ്. അതിനാല്‍ അവന്റെ പാര്‍ശ്വത്തില്‍ നിന്ന് പുറപ്പെട്ടത് സഭയാണ്. ആദ്യമനുഷ്യനായ ആദത്തിന്റെ പാര്‍ശ്വത്തില്‍ നിന്ന് ഹവ്വാ ജന്മമെടുത്തതുപോലെ രണ്ടാമാദമായ മിശിഹായുടെ കുരിശിലെ നിദ്രാവേളയില്‍ അവന്റെ മണവാട്ടിയായ സഭയും ജന്മമെടുത്തു.

സഭ ഈശോമിശിഹാ തന്നെ
സഭയെക്കുറിച്ചുള്ള ദൈവശാസ്ത്രവീക്ഷണം ശരിയായി മനസിലാക്കാതെ പോകുന്നത് സാധാരണജനം മാത്രമല്ല, അവരില്‍ മെത്രാന്മാരും വൈദികരും ദൈവശാസ്ത്രജ്ഞരുമുണ്ട്. സാധാരണജനത്തിന്റെ വിമര്‍ശനത്തിന്റെ കാരണങ്ങളില്‍ സഭാശുശ്രൂഷയുടെ മേഖലയിലെ പാളിച്ചകളുംശൈഥല്യളുമുണ്ട്. ചിലര്‍ പൗരോഹിത്യശുശ്രൂഷയുടെ തലത്തില്‍ പുലര്‍ത്തിയിട്ടുള്ള ആധിപത്യ പ്രവണതയും അതുമൂലമുണ്ടായ വൈദിക വിദ്വേഷമനസ്ഥിതിയും സഭാവിരുദ്ധതയ്ക്ക് കാരണമായിട്ടുണ്ട്. എന്നാല്‍, കോട്ടയം രൂപതയില്‍ ചിലരുടെ സഭാ വിരുദ്ധതയ്ക്ക് കാരണമാകുന്നത് അന്ധമായ സമുദായബോധമെന്ന് അവര്‍ കരുതുന്ന വികാരമാണ്. സഭയെ ഒരു സമുദായ യൂണിറ്റായി മാത്രം കണ്ടുവന്ന അജ്ഞത ഒരു പ്രധാനഘടകമായി മാറിയിട്ടുണ്ട്. ”കര്‍ത്താവിനാല്‍ നിശ്ചയിക്കപ്പെട്ട ഒരു യാഥാര്‍ത്ഥ്യമാണ് ചര്‍ച്ചാവിഷയം (സഭ) എന്ന കാര്യം പോലും പലരും വിസ്മരിക്കുന്നു. ചില ദൈവശാസ്ത്രജ്ഞര്‍ക്കും സഭ കേവലം ഒരു മനുഷ്യ സൃഷ്ടിയാണ്. സഭ അവര്‍ക്ക് ആവശ്യമനുസരിച്ച് പുനക്രമീകരിക്കാവുന്ന ഒരു ഉപകരണം മാത്രമാണ്.” (റാറ്റ്‌സിംഗര്‍ റിപ്പോര്‍ട്ട് അധ്യായം 3). അടുത്തകാലത്തെ സമര കോലാഹലങ്ങളും വാദപ്രതിവാദങ്ങളും പൊതുബോധത്തിലുയര്‍ത്തുന്ന വാദഗതികള്‍ സൂചിപ്പിക്കുന്നത് സഭയെന്നത് നാം നിശ്ചയിക്കുകയും വാദിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ക്കനുസരിച്ച് വഴങ്ങുന്ന ഉപകരണമാണെന്ന ചിന്തയാണ്.

ദൈവികവും മാനുഷികവുമായ തലങ്ങള്‍

സഭയെന്നത് മിശിഹായില്‍ ജന്മമെടുത്ത യാഥാര്‍ത്ഥ്യം മാത്രമല്ല, മിശിഹായുടെ ശരീരവും മിശിഹാതന്നെയുമാണെന്ന് തിരിച്ചറിവാണ് സഭാവിജ്ഞാനീയം പങ്കുവയ്ക്കുന്നത്. ഡമാസ്‌കസിലേയ്ക്കുള്ള യാത്രാമധ്യേ പൗലോസ് ശ്ലീഹായോട് ഈശോ ചോദിക്കുന്നത് നീ എന്തിന് എന്നെ പീഡിപ്പിക്കുന്നുവെന്നാണ് (നടപടി 9,4). പൗലോസ് പീഢിപ്പിക്കാന്‍ ശ്രമിച്ചതാകട്ടെ ദൈവജനത്തെയാണ്. സഭയും മിശിഹായും തമ്മിലുള്ള ഗാഢമായ ബന്ധം ഇവിടെ അനാവൃതമാകുകയാണ്. ”അവള്‍ അവിടത്തെ ചുറ്റം ഒന്നിച്ചുകൂടിയിരിക്കുക മാത്രമല്ല, അവിടുന്നില്‍, അവിടുത്തെ ശരീരത്തില്‍ ഐക്യപ്പെട്ടിരിക്കുകയുമാണ”് (CCC 789). ആധുനിക കാലത്ത് സഭ വേണ്ട ക്രിസ്തുമാത്രം മതിയെന്ന് പറഞ്ഞുകൊണ്ട് സഭാത്മകജീവിതത്തെ തള്ളിപ്പറയുന്ന ആളുകളുണ്ട്. സഭയുടെ ദൈവികമാനത്തെ നിഷേധക്കുന്നവരാണ് അവര്‍. ഒരേ സമയം ദൈവികവും മാനുഷികവുമായ തലങ്ങള്‍ സഭയ്ക്കുണ്ട് എന്നതിനാല്‍ തന്നെ, മാനുഷിക കുറവുകള്‍ സഭയില്‍ ഉണ്ട് എന്ന് മനസിലാക്കണം. മാനുഷിക മാനങ്ങളുടെ ബലഹീനതകള്‍ സഭയിടെ ദൈവിക സ്വഭാവത്തെ നിഷേധിക്കുന്നതിനുള്ള മാനദണ്ഡമല്ല. അത് അവളുടെ ചരിത്രവഴികളിലൂടെ കൂടുതല്‍ വ്യകതമാകുന്നുണ്ട്. ”പാപികളെ മാറോടണയ്ക്കുന്ന സഭ പരിശുദ്ധയും അതേസമയം എപ്പോഴും വിശുദ്ധീകരിപ്പെടേണ്ടവളുമാണ്”(CCC 827).

ചുരുക്കത്തില്‍
സഭയുടെ ദൈവികവും മാനുഷികവുമായ തലങ്ങളെക്കുറിച്ച് ചിന്തിക്കാത്തവര്‍ പലപ്പോഴും തങ്ങളുടെ ആക്രോശങ്ങള്‍ കൊണ്ട് സഭാ നവീകരണമാണ് നടത്തുന്നതെന്ന് തെറ്റിദ്ധരിക്കാറുണ്ട്. സഭയെക്കുറിച്ചും കൗദാശിക ജീവിതത്തെക്കുറിച്ചും സഭാനേതൃത്വത്തെക്കുറിച്ചും ആക്രോശങ്ങള്‍ നടത്തി സാമൂഹ്യമാധ്യമത്തില്‍ തരംഗം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ പലപ്പോഴും തകര്‍ക്കുന്നത് തങ്ങളിലുണ്ടായിരുന്ന സെന്‍സ് ഓഫ് ദി സേക്രഡ് ആണ്. അത് എപ്രകാരമാണ് അവരുടെയും വരും തലമുറയുടെയും ആത്മനാശത്തിന് വഴിതെളിക്കുന്നതെന്ന് മനസാലാക്കുന്ന നാളുകള്‍ വരും.

സെക്കുലറൈസേഷനും ക്‌നാനായ സമുദായവും

പാശ്ചാത്യലോകത്ത് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിലും ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ടതും ലോകം കടന്നുപോയതുമായ പ്രതിഭാസമാണ് സെക്കുലറൈസേഷന്‍. സഭയില്‍ നിന്ന് ഭൗതികമായ സംവിധാനങ്ങളും അധികാരവും മാറ്റി അത് സ്റ്റേറ്റ് ഏറ്റെടുക്കുന്ന പ്രക്രിയയാണ് സെക്കുലറൈസേഷന്‍. അത് നൂറ്റാണ്ടുകളിലൂടെയുള്ള പ്രവൃത്തിയാണ്. (സെക്കുലറിസമെന്നാല്‍ മതരഹിതസംവിധാനമെന്നാണ് അര്‍ത്ഥം). യൂറോപ്പില്‍ സെക്കുലറിസമെന്ന വാക്കുപയോഗിക്കുന്നത് മതവിരുദ്ധതയ്ക്കായിട്ടാണ്. ഇന്ത്യപോലുള്ള രാജ്യങ്ങളില്‍ സെക്കുലര്‍ എന്ന വാക്കുകൊണ്ട് കുറേക്കുടി പോസിറ്റീവായ അര്‍ത്ഥമാണ്. എല്ലാ മതങ്ങള്‍ക്കും തുല്യപ്രാധാന്യം നല്‍കുന്നതും ഏതൊരാള്‍ക്കും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനുള്ള അവകാശം നല്‍കുന്ന ക്രമമെന്നുമാണ് ഇതുകൊണ്ട് വിവക്ഷിക്കുന്നത്. യൂറോപ്പിലെ സെക്കുലറൈസേഷന്‍ പ്രോസസ് ഗുണപരമായ ഒന്നായി നിലകൊണ്ടപ്പോഴും അത് സെക്കുലറിസത്തിലേക്ക് (മതവിരുദ്ധത) എത്തിയപ്പോള്‍ തിന്മയായി ഭവിച്ചതായി മനസിലാക്കണം. അതുകൊണ്ടാണ് ആധുനികമാര്‍പാപ്പമാരും സെക്കുലറിസത്തെയും നിസംഗതയെയും തിന്മയായി കണ്ടത്. ഇനി സെക്കുലറൈസേഷന്‍ പ്രക്രിയയുടെ പശ്ചാത്തലങ്ങളെക്കുറിച്ചും ഘട്ടങ്ങളെക്കുറിച്ചും മനസിലാക്കാം.

ആത്മീയ-ഭൗതിക അധികാരങ്ങള്‍ സമ്മേളിക്കുന്നത്

മധ്യകാലഘട്ടത്തില്‍ യൂറോപ്പില്‍ സഭ ശക്തമായപ്പോള്‍ ഭൗതിക അധികാരവും ആത്മീയ അധികാരവും നേതൃത്വത്തില്‍ വന്നുചേര്‍ന്നു. അക്കാലത്ത് വലിയൊരളവുവരെ യൂറോപ്പിനെ ഇസ്ലാമിക അധിനിവേശത്തില്‍നിന്നും ജര്‍മാനിക് (ബാര്‍ബേറിയന്‍) ഗോത്രങ്ങളുടെ ആക്രമണങ്ങളില്‍നിന്നും രക്ഷിച്ചതിലും സഭാനേതൃത്വത്തിന് വലിയ പങ്കുണ്ട്. കാരണം പുരാതന റോമ സമ്രാജ്യം അതിന്റെ ആസ്ഥാനം കോണ്‍സ്റ്റാന്റിനോപ്പിളിലേയ്ക്ക് മാറ്റിയതിനാല്‍ പാശ്ചാത്യറോമിന്റെ സംരക്ഷണം സഭയില്‍വന്നുചേര്‍ന്നു. മാത്രമല്ല ഫ്രാങ്ക്‌സ് (ഫ്രഞ്ച്) ജനതയുടെ നേതൃത്വത്തിലേയ്ക്ക് ചാര്‍ലി മെയിന്‍ (കാറല്‍ മാന്‍) വന്നപ്പോള്‍ മാര്‍പാപ്പയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യസഭയ്ക്ക് പിന്തുണനല്‍കിയതുവഴി ഭൗതികമായും സഭ ശക്തമായി. മധ്യകാലഘട്ടത്തില്‍ പിന്നീട് വലിയ സമ്രാജ്യങ്ങളല്ലായിരുന്നു പ്രബലരായിരുന്നത് മറിച്ച് നാട്ടുരാജ്യങ്ങളും ഇടപ്രഭുക്കന്മാരുമായിരുന്നു. ആതുരസേവനം, വിദ്യാഭ്യാസം തുടങ്ങി അനേകം മേഖലകളില്‍ യൂറോപ്പില്‍ മുന്നോട്ട് വന്നത് സഭയായിരുന്നു; പ്രത്യേകിച്ച്, സന്യാസസമൂഹങ്ങളുടെ നേതൃത്വത്തില്‍. ശാസ്ത്ര രംഗത്തും ബൗദ്ധികമേഖലയിലും സഭാംഗങ്ങളുടെ സംഭാവനകള്‍ വലുതായിരുന്നു. എന്നാല്‍, സഭയുടെ മാനുഷിക വശത്ത് ഭൗതിക അധികാരത്തിന്റെ സ്വാധീനത്തിഫലമായി കറവീഴുന്നുണ്ടായിരുന്നുവെങ്കിലും അക്കാലത്തെ യൂറോപ്പിലെ സാമൂഹിക ജീവിതത്തില്‍ സഭയുടെ സ്വാധീനം ശ്രദ്ധേയമായിരുന്നു.

ഭൗതിക അധികാരം വേര്‍തിരിയുന്നു

കാലാന്തരത്തില്‍ സഭയുടെ റോളുകള്‍ മറ്റൊരു ഭരണക്രമത്തിന്റെ ചുമലിലേയ്ക്ക് വന്നു. രാജാധികാരത്തില്‍നിന്ന് ലോകം ജനാധിപത്യക്രമത്തിലേയ്ക്ക് വന്ന ഘട്ടത്തില്‍ സഭാവിരുദ്ധ വികാരങ്ങള്‍ക്ക് വിപ്ലവകാരികള്‍ ഊര്‍ജം പകര്‍ന്നു. ഫലമോ, സഭ പിന്തിരിപ്പനാണെന്നും ദേശീയവികാരങ്ങള്‍ക്ക് വിരുദ്ധമായ പ്രസ്ഥാനമാണെന്നും അവര്‍ പ്രചരിപ്പിച്ചു. പ്രസ്തുത ചിന്തകളെ എതിര്‍ത്ത പലരും നിശബ്ദരാക്കപ്പെട്ടു. ഫ്രഞ്ച് വിപ്ലവം ലോകത്ത് പുതിയഭരണക്രമത്തിന് തുടക്കം കുറിച്ചുവെങ്കിലും സഭാവിരുദ്ധതയ്ക്കും ഭരണകൂട ഭീകരതയ്ക്കും അത് പേരുകേട്ടതായിരുന്നു. വിപ്ലവകാരികള്‍ അനേകം സമര്‍പ്പിതരെയും സാധാരണക്കാരെയും കൂട്ടക്കൊല ചെയ്തു. ആ പശ്ചാത്തലത്തിലാണല്ലോ വിപ്ലവകാരികളെ ഭയന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന സന്യസിനികളുടെ സഹായം സ്വീകരിച്ച് വി ജോണ്‍ മരിയ വിയാനിക്ക് രഹസ്യമായി ആദ്യകുര്‍ബാന സ്വീകരണത്തിന് ഒരുങ്ങേണ്ടിവന്നത്. സഭാവിരുദ്ധ മുന്നേറ്റത്തിന്റെ അടുത്ത ഘട്ടത്തില്‍ അത് ദൈവവിരുദ്ധ മുന്നേറ്റവും കൂടിയായി മാറി. അതുകൊണ്ടാണല്ലോ ദൈവാലയങ്ങളെ വിവേകത്തിന്റെ ക്ഷേത്രങ്ങളായി വിപ്ലവകാരികള്‍ പ്രഖ്യാപിക്കുകയും നോട്ടര്‍ ഡാം കത്തീഡ്രലിലെ ഉയര്‍ന്ന തട്ടില്‍ വിവേകത്തിന്റെ ദേവതയെന്ന് പേര് നല്‍കി ഒരു നര്‍ത്തികയെ ഇരുത്തുകയും ചെയ്തത്. ഇപ്രകാരം ജനമനസുകളില്‍നിന്ന് ദൈവവിശ്വാസം കുടിയൊഴുപ്പിക്കാന്‍ വിപ്ലവകാരികള്‍ പ്രവര്‍ത്തിച്ചതിന്റെ പരിണിത ഫലമായിട്ടാണ് ഫ്രാന്‍സിന്റെ വിശ്വാസദീപം കെട്ടുപോയത്. സഭാപക്ഷത്ത് നിലകൊണ്ടവര്‍ അവര്‍ക്ക് ദേശവിരുദ്ധരായിരുന്നു. സഭാവിരുദ്ധ പ്രചരണങ്ങള്‍ ഏറ്റവും വേഗം സ്വാധീനിച്ചത് യുവതലമുറയെയാണ്. വി. ജോണ്‍ മരിയ വിയാന്നി ഫ്രാന്‍സിലെ സഭാവിരുദ്ധതയുടെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ പറയുന്നു. ‘ഒരു പുരോഹിതനില്ലാതെ 20 വര്‍ഷം കിടക്കുന്ന ഇടവക പിന്നീട് മൃഗത്തെയായിരിക്കും ആരാധിക്കുന്നത്.’ കാരണം, കൂദാശകളിലൂടെ പ്രദാനം ചെയ്യപ്പെടുന്ന കൃപ സ്വീകരിക്കാനാവാത്ത സമൂഹം മൃഗ സദൃശ്യമാകുമത്രേ.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ രണ്ടാം പാദം

ഫ്രാന്‍സില്‍ ആരംഭിച്ച സഭാവിരുദ്ധത പിന്നീട് മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കും പടര്‍ന്നു. അതോടൊപ്പം ജനാധിപത്യ റിപ്പബ്ലിക്കന്‍ സംവിധാനങ്ങള്‍ നിലവില്‍വന്നു. അതിന്റെ ഫലമായി പേപ്പല്‍ സ്റ്റേറ്റ് വിക്ടര്‍ ഇമ്മാനുവേല്‍ രണ്ടാമന്‍ കീഴടക്കി ഇറ്റലിയോട് ചേര്‍ത്തു. സഭയുടെ ഭൗതിക അധികാരം, വസ്തുക്കള്‍, ദൗത്യങ്ങള്‍ എന്നിവ സ്റ്റേറ്റിന്റെ ചുമതലയിലായി. ക്ഷേമ രാഷ്ട്രമെന്ന ആശയം പ്രബലപ്പെട്ട അക്കാലത്ത് ഇറ്റലി, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ സെക്കുലറൈസേഷന്‍ നിയമങ്ങള്‍ പ്രയോഗത്തിലാക്കി. ആതുര ശുശ്രൂഷ, വിദ്യാഭ്യാസം തുടങ്ങിയവ സ്റ്റേറ്റ് ഏറ്റെടുത്തു. കത്തോലിക്കാ സഭയെന്ന പദംകൊണ്ട് പേപ്പല്‍ സ്റ്റേറ്റ് എന്ന് കരുതിയ കാലത്ത് നിന്ന് സഭ ലോകത്തിന്റെ മനസാക്ഷിയായി മാറിയെന്നതായിരുന്നു ഉതിന്റെ മറുവശം. ഇന്ന് ലോകത്തിലെ ഏറ്റവും ചെറിയരാജ്യമെന്ന പേരില്‍ നാമമാത്ര രാഷ്ട്രമായി വത്തിക്കാന്‍ നിലനില്‍കുമ്പോഴും കത്തോലിക്കാ സഭയുടെ നവീകരിക്കപ്പെട്ട സിരാകേന്ദ്രമായി അത് നിലകൊള്ളുകയാണ്. ലോകം മുഴുവനുമുള്ള കത്തോലിക്കരുടെ ഭരണകേന്ദ്രമായും. അക്കാലത്തെ സഭാവിരുദ്ധതയുടെയും പ്രചരണത്തിന്റെയും മറവിലായിരുന്നു ഫ്രാന്‍സിലും ജര്‍മനിയിലും മറ്റു പല യൂറോപ്യന്‍ രാജ്യങ്ങളിലും റിപ്പബ്ലിക്കന്‍ സ്റ്റേറ്റുകളുടെ തലപ്പത്തേയ്ക്ക് പല രാഷ്ട്രീയ പാര്‍ട്ടികളുമെത്തിയത്. ഒരു ശത്രുവിനെ സൃഷ്ടിച്ചുകൊണ്ടു വികാരം മുതലെടുക്കാന്‍ എളുപ്പമാണെന്നതായിരുന്നു കാരണം. അവര്‍ സൃഷ്ടിച്ച വിദ്വേഷത്തിന്റെ രാഷ്ട്രീയത്തില്‍നിന്നും ദൈവം നന്മ ഉളവാക്കിയപ്പോള്‍ മാറിയലോകത്തിന് പറ്റിയ മുഖത്തോടെ സഭ പുനര്‍ജനിച്ചു. പേപ്പല്‍ സ്റ്റേറ്റ് എന്ന് സംവിധാനവും ക്രമവും സഭയ്ക്ക് ഇല്ലാതായി; എങ്കിലും കാലക്രമത്തില്‍ സഭ ലോകത്തിന്റെ ആത്മീയ ശക്തിയും ശബ്ദവുമായി മാറിയെന്നതാണ് ഗുണപരമായ മറ്റൊരു നേട്ടം. നിരന്തരം നവീകരണം സംഭവിച്ചുകൊണ്ട് തീര്‍ത്ഥാടനം ചെയ്യുന്ന മിശിഹായുടെ മൗതിക ശരീരമായി അവള്‍ ലോകത്ത് നിലകൊള്ളുന്നു. പക്ഷേ ഏവിടെയാണ് നഷ്ടം സംഭവിച്ചത്?

വിശ്വാസത്തിന് ജീവിതത്തിന് പ്രാധാന്യം നല്‍കുകയും മിശിഹായുടെ ശരീരമാണ് സഭയെന്ന് വിശ്വസിക്കുകയും ചെയ്യുന്നവരുടെ മാത്രം സങ്കേതമായി യുറോപ്പില്‍ സഭ മാറി. അതുകൊണ്ടാണ് വലിയ ആള്‍ക്കുട്ടങ്ങളുടെ സമ്മേളനങ്ങളല്ലാതെ അത് മാറിയത്. തെരെഞ്ഞെടുക്കപ്പെട്ട ചെറിയ ഗണമായി അത് രൂപപ്പെടുന്നു. അവിടെയും ലോകത്തിന്റെ ചായ്‌വുകള്‍ക്കനുസരിച്ച് മുന്നേറിയ വലിയ ഗണം സഭാനൗക വിട്ടുപോയിട്ടുണ്ട്. എന്നാല്‍ രക്ഷയുടെ പാതയില്‍ ചരിക്കുന്നവര്‍ എണ്ണം കുറവെങ്കിലും മുന്നോട്ടു പോകും. പണ്ടു കാലത്ത് സഭയുടെ സീമന്തപുത്രിയെന്ന് അറിയപ്പെട്ട ഫ്രാന്‍സിലെ ദൈവശാസ്ത്രജ്ഞരുടെ ചിന്തകളായിരുന്നു മധ്യകാലഘട്ടത്തിലെ ദൈവശാസ്ത്രവികാസത്തിന് അടിത്തറപാകിയിരുന്നത്. അനേകം പണ്ഢിതരും വിശുദ്ധരും ഫ്രാന്‍സില്‍നിന്ന് ക്രൈസ്തവലോകത്തിന്‌ലഭിച്ചുവെങ്കിലും ഫ്രാന്‍സ് ദൈവത്തെയും സഭയെയും തള്ളിപ്പറഞ്ഞപ്പോള്‍ അത് വിശ്വാസത്തിന് സ്ഥാനം നല്കാത്ത ഇടമായി. ദൈവത്തിന് പ്രാധാന്യം നല്‍കാതെ പോയി. പല യൂറോപ്യന്‍ രാജ്യങ്ങളും ആ പാത പിന്തുടര്‍ന്നുതുവഴി വിശ്വാസവെളിച്ചത്തില്‍ നിന്ന് അവര്‍ മാറിപ്പോയി. വെളിപാടുകളിലൂടെയും പ്രത്യക്ഷീകരണങ്ങളിലൂടെയും പരി. മറിയം പോലും ലോകത്തിന് മുന്നറിയിപ്പ് നല്‍കിയെങ്കിലും അനേകര്‍ കൃപ നഷ്ടപ്പെടുത്തി മുന്നേറിയത് ആത്മീയനാശത്തിന് കാരണമായി.

സഭയെയും കൗദാശികജീവിതത്തെയും തള്ളിപ്പറയുന്ന തീവ്ര നിലപാടുകാര്‍

”സഭ വേണ്ട സമുദായം മാത്രം മതി” യെന്ന് ആക്രോശിച്ച് നടക്കുന്നവര്‍ കഴിഞ്ഞ കാലത്തെ സഭവിരുദ്ധമുന്നേറ്റത്തിന് പുതിയഭാഷ്യം ചമയ്ക്കുകയാണ്. ക്‌നാനായ സമുദായത്തിന്റെ ആത്മീയ തലത്തെ നിഷേധിക്കുന്ന ഇവര്‍ അടുത്ത തലമുറയുടെ വിശ്വാസജീവിതത്തെ തകര്‍ത്തുകൊണ്ട് ആത്മനാശത്തിന് കളമൊരുക്കുകയാണെന്ന് തിരിച്ചറിയണം. സഭാജീവിതത്തില്‍ അരാജകത്വം സൃഷ്ടിച്ചുകൊണ്ട് പുതിയ പ്ലാറ്റ്‌ഫോം രൂപീകരിക്കാന്‍ ശ്രമിക്കുന്ന ഇക്കൂട്ടര്‍ വിഭാവനം ചെയ്യുന്നത് ലോകക്രമത്തിലെ പുതിയ ക്രമംപോലൊന്ന് സഭയില്‍നിന്ന് വേര്‍പെടുത്തിയെടുക്കുന്ന സമുദായത്തിലൂടെ സൃഷ്ടിക്കാമെന്നാണ്. പക്ഷേ, സെക്കുലര്‍ ലോകത്തിന് രൂപപ്പെടുത്താന്‍ പറ്റിയ പോലുള്ള ഒരു ഭരണക്രമത്തിലൂടെ ഈ സമുദായത്തിന് ചെറിയ കാലയളവിലധികം മുന്നോട്ടു പോകാനാവില്ല.

നിശബ്ദകാഴ്ചക്കാരാകുന്ന ഭൂരിപക്ഷം

അരാജാകത്വവും ആക്രോശവുംകൊണ്ട് ക്‌നാനായ സമുദായത്തെ പൊതുജനമധ്യത്തില്‍ അവഹേളിതരാക്കുന്ന ഒരു ന്യൂനപക്ഷത്തിന്റെ നടപടികള്‍ കണ്ടിട്ട് വലിയൊരു ശതമാനം നിശബ്ദതപാലിക്കുന്നുണ്ട്. അവരുടെ നിശബ്ദതയ്ക്കും നിസംഗതയ്ക്കും ഈ സമുദായം വിലകൊടുക്കേണ്ടിവരുമെന്നത് തീര്‍ച്ചയാണ്. ഈ കോലാഹലങ്ങളും സഭാവിരുദ്ധതയും കണ്ട് യുവതലമുറ വിശ്വാസ ജീവിതത്തില്‍നിന്നും ക്രമേണ സമുദായകൂട്ടായ്മയില്‍നിന്നും അകലം പാലിക്കും. അതുതന്നെയാണ് സംരക്ഷണക്കാരെന്ന് അവകാശപ്പെടുന്ന ഇക്കൂട്ടരുടെ ലക്ഷ്യവും.

ഏതെങ്കിലും തരത്തിലുള്ള വിശ്വാസരഹിത – സഭാരഹിത സംവിധാനംകൊണ്ട് സമുദായത്തെ ചേര്‍ത്ത് നിര്‍ത്താന്‍ ശ്രമിക്കുന്നത് പ്രായോഗികമല്ലാതാവും. അടുത്ത തലമുറയില്‍ വെറും സമുദായബോധമോ വര്‍ഗബോധമോകൊണ്ട് മാത്രം വിവിധരാജ്യങ്ങളിലായി നിലകൊള്ളാന്‍ പോകുന്ന തലമുറയെ ചേര്‍ത്തുനിര്‍ത്താനാവില്ല. ക്‌നാനായ സമുദായത്തിന്റെ അന്ത്യം കുറിക്കാനുള്ള നടപടിയായി അത് തീരുമോയെന്ന് സംശയിക്കണം. കാരണം, സഭാത്മകവും ആരാധനക്രമകേന്ദ്രീകൃതവുമായി ജന്മമെടുക്കുകയും നൂറ്റാണ്ടുകളായി നിലനില്‍കുകയും ചെയ്ത ഒരു സമൂഹം മതരഹിത ക്രമമാക്കി മാറ്റുന്നത് ചിലരുടെ സ്ഥാപിത താല്പര്യം കൊണ്ടാണെങ്കിലും സഭയെ തള്ളിപ്പറയുന്ന ഈ സമൂഹത്തിന് കൃപയുടെ പങ്ക് ലഭിക്കാതാകും. ദൈവം അത് നിഷേധിക്കുന്നതുകൊണ്ടല്ല ഈ സമൂഹം സഭയിലൂടെ ലഭിക്കുന്ന കൃപയെ പുറന്തള്ളുന്നതുകൊണ്ടാവുമത്. നിന്നെക്കൂടാതെ നിന്നെ സൃഷ്ടിച്ച ദൈവത്തിന് നിന്നെക്കൂടാതെ നിന്നെ രക്ഷിക്കാനാവില്ലയെന്ന വി. ആഗസ്തീനോസിന്റെ വചനം ക്‌നാനായ സമുദായത്തിന്റെ കാര്യത്തിലും സാര്‍ത്ഥകമാണ്.

ഫാ. മാത്യു കൊച്ചാദംപള്ളിൽ

ക്‌നാനായ കുടിയേറ്റം യാക്കോബായ സഭയില്‍നിന്നോ?

ക്‌നാനായ കുടിയേറ്റം മലബാറിലേയ്ക്ക് (മലങ്കര/ കേരളം) നടന്നത് യാക്കോബായ പാത്രിയര്‍ക്കീസിന്റെ നിര്‍ദേശപ്രകരമാണന്ന കഥകള്‍ ചിലര്‍ ബോധപൂര്‍വം പ്രചരിപ്പിക്കുന്നത് അടുത്തകാലത്ത് വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ കാണുന്നുണ്ട്. 1653 ലെ കൂനന്‍കുരിശ് സത്യത്തിന് വളരെകാലത്തിന് ശേഷം മാത്രമാണ് കേരളത്തില്‍ അന്ത്യോഖ്യന്‍ ആരാധനക്രമം പുത്തന്‍കൂര്‍ സമൂഹം സ്വീകരിച്ചത്. എന്നാല്‍ തങ്ങള്‍ സ്വീകരിച്ച സഭകൂട്ടായ്മയാണ് പണ്ടുമുതലേ ഇവിടെയുണ്ടായിരുന്നതെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയില്‍നിന്നാണ് കഥകളും ഭാഷ്യങ്ങളും ചിലര്‍ ചമയ്കുന്നത്.

മാര്‍ തോമ്മ എട്ടാമന്‍ മെത്രാപ്പോലീത്തയും അന്ത്യോഖ്യന്‍ ബന്ധവും

പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യപാദം മുതല്‍ പുത്തന്‍കൂറുകാരുടെ ഇടയില്‍ ആഗ്ലിക്കന്‍ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടന്നിരുന്നു. അക്കാലത്ത് പുത്തന്‍കൂര്‍ സഭയുടെ കാര്യങ്ങളില്‍ ആഗ്ലിക്കന്‍ മിഷനറിമാര്‍ അനധികൃതമായി കൈകടത്തിയത് മാര്‍ തോമ്മാ എട്ടാമന്‍ എതിര്‍ത്തു. മലങ്കര സഭയെക്കുറിച്ചു മദ്രാസ് ഗവണ്‍മെന്റ് മെത്രാപ്പോലീത്തയോട് എഴുതി ചോദിച്ച കാര്യങ്ങള്‍ക്ക് 1812 ഏപ്രില്‍ 20 ന് നല്‍കിയ മറുപടിയായി അദ്ദേഹം മലങ്കര സഭ പണ്ടുമുതലേ അന്ത്യോഖ്യന്‍ സഭയുമായിട്ടായിരുന്നു ബന്ധത്തിലായിരുന്നതെന്നും ക്‌നായി തോമ്മായെയും കൂട്ടരെയും അയച്ചത് അവിടുത്തെ പാത്രിയര്‍ക്കീസായിരുന്നെന്നും തുടര്‍ന്ന് കാലാകാലങ്ങളില്‍ മലങ്കരയിലേക്ക് മെത്രാന്മാരെ അയച്ചത് അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസിന്റെ പ്രതിനിധിയായിരുന്നുവെന്നും അദ്ദേഹം എഴുതി കൊടുത്തു. (See സിറിള്‍ മാര്‍ ബസേലിയോസ്, സീറോ മലങ്കര ചര്‍ച്ച്, ട്രിവാന്‍ഡ്രം 1973, 48). അന്നുവരെ കേരളത്തിലെ (മലങ്കരയിലെ) ഒരു ഔദ്യോഗിക രേഖയിലും വിവരണങ്ങളിലും ഇപ്രകാരമൊരു പരാമര്‍ശം കാണാനാവില്ല. എന്നാല്‍ പൗരസ്ത്യ സുറിയാനി സഭയില്‍ നിന്നാണ് ക്‌നാനായ കുടിയേറ്റം നടന്നതെന്നും അവിടെ നിന്നുള്ള മെത്രാന്മാരായിരുന്നു കേരള സഭയെ നയിച്ചിരുന്നതെന്നും അനേകം ചരിത്ര പരാമര്‍ശങ്ങളും പാരമ്പര്യങ്ങളും ഉണ്ടുതാനും.

ക്‌നാനായ കുടിയേറ്റം പാരമ്പര്യങ്ങളില്‍

ക്‌നാനായ പാരമ്പര്യങ്ങളിലൊരിടത്തും കുടിയേറ്റം നടത്തപ്പെടുന്നത് അന്ത്യോഖ്യന്‍ സഭയുടെ മേല്‍നോട്ടത്തിലൊ പാത്രിയര്‍ക്കീസിന്റെ നിര്‍ദേശത്താലോ ആണന്ന് പറയുന്നില്ല. മറിച്ച് കിഴക്കിനുടെ കാതോലിക്കോസിന്റെ നിര്‍ദേശത്താലാണെന്ന് വ്യക്തമായി പറയുന്നുണ്ട്. അത് സെലൂസ്യാ-സ്റ്റെസിഫോണിന്റെ ബാവയുടെ അനുമതിയാലാണ് നടത്തപ്പെടുന്നതെന്നാണ് പുരാതനപ്പാട്ടുകളിലെ സാക്ഷ്യവും. അന്ത്യോഖ്യ പുരാതന റോമാ സാമ്രാജ്യത്തിലെ ഒരു പട്ടണമായിരുന്നെങ്കില്‍, സെലൂസ്യാ-സ്റ്റെസിഫോണ്‍ പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. എ ഡി 313 ല്‍ റോമാ സാമ്രാജ്യത്തില്‍ കോൺസ്റ്റന്റൈൻ ചക്രവർത്തി ക്രൈസ്തവര്‍ക്ക് സ്വാതന്ത്ര്യം അനുവദിച്ചതിനാല്‍ പേര്‍ഷ്യന്‍ ഭരണകര്‍ത്താക്കള്‍ തങ്ങളുടെ സാമ്രാജ്യത്തിലെ ക്രൈസ്തവരെ റോമിന്റെ ഏജന്റുമാരായി സംശയിച്ചു. അതുകൊണ്ട് പേര്‍ഷ്യ മതമര്‍ദ്ദനം ശക്തമാക്കി. കൂടാതെ റോമയും പേര്‍ഷ്യയും തമ്മില്‍ നിരന്തരയുദ്ധത്തിലും ശത്രുതയിലുമായിരുന്നു. എഡി 333 മുതലുള്ള കാലങ്ങളിൽ ക്രൈസ്തവര്‍ക്കെതിരെയുള്ള നടപടികള്‍ പേര്‍ഷ്യയില്‍ ശക്തമാക്കിയതന്റെ തുടര്‍ച്ചയായിട്ടാണ് എഡി 344 ല്‍ പൗരസ്ത്യ സുറിയാനി സഭയുടെ കാതോലിക്കാബാവയായിരുന്ന മാര്‍ ശെമഓന്‍ ബാര്‍ശേബയെയും അഞ്ച് മെത്രാപ്പോലീത്തായെയും പതിനയ്യായിരത്തോളം പേരെയും പേർഷ്യയിലെ ഷാപ്പുർ രണ്ടാമൻ ചക്രവർത്തി കൂട്ടക്കുരുതി നടത്തിയത്. ഈ രണ്ടു രാജ്യങ്ങള്‍ തമ്മില്‍ കടുത്ത ശത്രുതയും യുദ്ധങ്ങളും കൊടുമ്പിരി കൊണ്ടിരുന്നപ്പോള്‍ റോമാ സമ്രാജ്യത്തിന്റെ ഭാഗമായിരുന്ന അന്ത്യോഖ്യയില്‍നിന്ന് അവിടുത്തെ പാത്രിയര്‍ക്കീസിന്റെ നിര്‍ദേശപ്രകാരം ശത്രുരാജ്യത്തിന്റെ തലസ്ഥാനത്തുള്ള സെലൂഷ്യ സ്റ്റെസിഫോണിലെ കാതോലിക്കാ ബാവയെക്കൊണ്ട് (പേര്‍ഷ്യന്‍സഭ സ്വന്തമായി കാതോലിക്കാ ബാവയും ഹയരാര്‍ക്കിയുമുള്ള മറ്റൊരു സഭയാണ് അക്കാലത്ത്) ഇന്ത്യയിലേക്ക് ക്‌നാനായ കുടിയേറ്റം നടത്തിച്ചുവെന്ന് പറയുന്നതിന്റെ യുക്തിയെന്താണ്? മാത്രവുമല്ല, ഇന്ത്യന്‍ സഭയിലൊരിടത്തും പതിനെട്ടാം നുറ്റാണ്ട് വരെ ഇപ്രകാരമൊരു ചരിത്രം കാണാനാവില്ല.

(എന്നാൽ ക്നാനായ കുടിയേറ്റം മതമര്‍ദനം മൂലമായിരുന്നില്ലയെന്നു ഓര്‍ക്കണം: see https://lightofeast.wordpress.com/2019/11/04/persian-church-under-shappur-ii/)

യാക്കോബായ സഭയുടെ ഉത്ഭവം

നാലാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ (313 ന് ശേഷം) റോമ സാമ്രാജ്യത്തിലെ മൂന്നാമത്തെ സിംഹാസനവും സഭയുമായിരുന്നു അന്ത്യോഖ്യാ. എഡി 451 ലെ കാല്‍സിഡോണ്‍ (കല്‍ക്കദോനിയ) സൂനഹദോസ് ഈശോയ്ക്ക് മനുഷ്യസ്വഭാവവും ദൈവസ്വഭാവവുമുണ്ടെന്നും ഈ സ്വഭാവങ്ങള്‍ ഈശോയില്‍ തമ്മില്‍ ചേര്‍ന്നിരിക്കുന്നുവെങ്കിലും അവ വ്യതിരിക്തമായിട്ടാണ് അവന്റെ വ്യക്തിത്വത്തില്‍ നിലകൊള്ളുന്നതെന്നും സൂനഹദോസ് പഠിപ്പിച്ചു. എന്നാല്‍ ഈജിപ്തിലെ അലക്‌സാന്‍ഡ്രിയ കേന്ദ്രമാക്കി നിലകൊണ്ടിരുന്ന ദൈവശാസ്ത്ര പഠിതാക്കള്‍ (അലക്‌സാണ്‍ഡ്രിയന്‍ സ്‌കൂള്‍) സൂനഹോദോസിന്റെ പഠിപ്പിക്കലിനെ എതിര്‍ത്തു. ഈശോയ്ക്കു ദൈവസ്വഭാവം മാത്രമേയുള്ളൂവെന്നും അവന്റെ ദൈവസ്വഭാവത്തില്‍ മനുഷ്യസ്വഭാവം ഇല്ലാതായിത്തീര്‍ന്നുവെന്നുമുള്ള ഏക സ്വഭാവവാദ സിദ്ധാന്തം (മോണോഫിസൈറ്റ്) അവതരിപ്പിച്ചു. എഫേസൂസ് സൂനഹദോസിന് ശേഷം (431) അന്ത്യോഖ്യ (പാത്രിയര്‍ക്കീസ് ആയിരുന്ന മാര്‍ ജോണിന്റെ കാലം) അലക്‌സാണ്‍ഡ്രിയന്‍ സഭയുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു. എന്നാല്‍ റോമിന്റെ ചക്രവര്‍ത്തിമാര്‍ സൂനഹദോസ് പഠനങ്ങള്‍ സ്വീകരിക്കുവാന്‍ രാജ്യത്തുള്ള സഭകളെ നിര്‍ബന്ധിച്ചു. അതിനെ എതിര്‍ത്ത അലക്‌സാണ്‍ഡ്രിയന്‍ സഭയ്ക്കും ഏക സ്വഭവാവാദികള്‍ക്കും പീഡനേമേല്‍ക്കേണ്ടിവന്നു. അനേകര്‍ അന്ത്യോഖ്യയിലേക്കും മറ്റ് സുറിയാനിഭാഷദേശങ്ങളിലേയ്ക്കും ഓടിപ്പോയി. അന്ത്യോഖ്യയിലും മറ്റുമുണ്ടായിരുന്നു ഭൂരിഭാഗം വരുന്ന സഭാംഗങ്ങള്‍ കാല്‍സിഡോണ്‍ സൂനഹദോസിന്റെ പഠനങ്ങള്‍ സ്വീകരിച്ചു. അവ പ്രധാനമായും ഗ്രീക്ക് സ്വാധീനമുണ്ടായിരുന്ന സഭാ കൂട്ടായ്മകളായിരുന്നു. അവര്‍ അന്ത്യോഖ്യന്‍ മല്‍ക്കീത്ത സഭക്കാര്‍ എന്ന് പില്‍ക്കാലത്ത് അറിയപ്പെട്ടു.

ഏകസ്വഭാവവാദികള്‍ എഡി 538 നോടടുത്ത് ശക്തിപ്രാപിക്കുകയും അന്ത്യോഖ്യയിൽ ഒരു സമാന്തര ഹയരാര്‍ക്കി സ്ഥാപിക്കുകയും ചെയ്തു. അവരെ സംഘടിപ്പിക്കുന്നതിലും ഹയരാര്‍ക്കി സ്ഥാപിക്കുന്നതിലും കാര്യമായ പങ്കുവഹിച്ച സന്യാസി (പിന്നീട് മെത്രാന്‍) ആയിരുന്നു യാക്കോബ് ബുര്‍ദായ (542-578). അദ്ദേഹത്തിന്റെ പേരിലാണ് ഏകസ്വഭാവവാദികളുടെ ഈ സഭ യാക്കോബായ എന്ന പേരിൽ അറിയപ്പെട്ടത്. കാലക്രമത്തില്‍ അന്ത്യോഖ്യയിലെ പഴയ പാത്രിയര്‍ക്കീസുമാരുടെ പാരമ്പര്യം അവര്‍ അവകാശപ്പെട്ടു.

അന്ത്യോഖ്യയിലെ പുരാതനസഭയില്‍നിന്ന് ആറാം നൂറ്റാണ്ടോടുകൂടി രൂപപ്പെട്ടതാണ് യാക്കോബായ സഭ. പ്രസ്തുത സഭയുടെ ദൈവശാസ്ത്രമാകട്ടെ അടിസ്ഥാനപരമായി ഈജിപ്തിലെ അലക്‌സാണ്ഡ്രിയന്‍ സ്‌കൂളിന്റേതും. അന്ത്യോഖ്യന്‍ പാരമ്പര്യത്തില്‍ ഇന്ന് പല സഭകളുണ്ട്. അവ മല്‍ക്കീത്ത സഭ, അന്ത്യോഖ്യന്‍ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭ, അന്ത്യോഖ്യന്‍ സുറിയാനി യാക്കോബായ സഭ, അന്ത്യോഖ്യന്‍ സുറിയാനി കത്തോലിക്ക സഭ, സീറോ മാറോനീത്ത സഭ എന്നിവയാണ്.

കേരളത്തിലെ സുറിയാനി സാന്നിദ്ധ്യം

പാരമ്പര്യ പ്രകാരം കേരളത്തിലെ സുറിയാനി പാരമ്പര്യത്തിന് ഹയരാര്‍ക്കിപരമായ തുടക്കം ക്‌നാനായ കുടിയേറ്റത്തിലാണ്. കാലോചിതമായി ”കാലമീരാറിനുമുമ്പേ … നല്ലയാബൂന്‍മാരെ” നല്‍കാമെന്ന കാതോലിക്കാബാവയുടെ ഉറപ്പിനെ തുടര്‍ന്ന് ഇവിടേയ്ക്ക് സുറിയാനി മെത്രാന്മാര്‍ വന്നുകൊണ്ടിരുന്നു. അവരെല്ലാം വന്നത് പൗരസ്ത്യ സുറിയാനി സഭയില്‍നിന്നായിരുന്നു. പൗരസ്ത്യ സുറിയാനി സഭയ്ക്ക് അസീറിയന്‍ സഭ, ബാബിലോണിയന്‍ സഭ, പേര്‍ഷ്യന്‍ സഭ, കല്‍ദായ സഭ എന്നിങ്ങനെ വിവിധ പേരുകളുണ്ട്. ദൈവശാസ്ത്ര ഭിന്നതയുടെ കാലത്ത് ഈ സഭയെ എതിര്‍പക്ഷക്കാര്‍ നെസ്‌തോറിയന്‍ സഭയെന്ന് വിളിച്ചിരുന്നു.

ആധുനിക ഇറാനിന്റെ ഭാഗമായിരുന്ന ഫാര്‍സ് അഥവാ റിവ് ആദിശീറിന്റെ മെത്രാപ്പോലീത്തായായിരുന്നു ഇന്ത്യയിലേക്ക് ഏഴാം നൂറ്റാണ്ടുവരെ മെത്രാന്മാരെ അയച്ചിരുന്നത്. സെലൂസ്യാ-സ്റ്റെസിഫോണും റിവ് ആദിശീറും തമ്മുലുണ്ടായ ഭിന്നതയുടെ കാലത്ത് സെലൂസ്യായുടെ കാതോലിക്കോസ്-പാത്രിയര്‍ക്കീസായിരുന്ന മാര്‍ ഈശോയാബ് മൂന്നാമന്‍ (650-658) ഇന്ത്യന്‍ സഭയെ റിവ്ആദിശീറില്‍നിന്ന് വേര്‍പെടുത്തി ഒരു മെത്രാപ്പോലീത്തന്‍ പ്രവിശ്യയാക്കി ഉയര്‍ത്തി. ഒന്‍പതാം നൂറ്റാണ്ടില്‍ മാര്‍ തിമോത്തി ഒന്നാമന്‍ പാത്രിയര്‍ക്കീസ് (780-823) പ്രസ്തുത തീരുമാനത്തെ സ്ഥിരീകരിച്ചു. അതിനര്‍ത്ഥം ഇന്ത്യന്‍ സഭ സെലൂസ്യാ-സ്റ്റെസീഫോണിലെ പൗരസ്ത്യ സുറിയാനി സഭയുടെ പാത്രിയര്‍ക്കീസിന്റെ നേരിട്ടുള്ള അധികാരത്തിന്‍ കീഴായിയെന്നാണ്. ഇക്കാലത്തിലും അന്ത്യോഖ്യയിലെ യാക്കോബായ സഭയ്ക്ക് കേരളത്തിലെ സഭയുമായി യാതൊരു ബന്ധവുമില്ല.

പോര്‍ച്ചുഗീസ് ആഗമനത്തിന് മുമ്പേ (1490) കൊടുങ്ങല്ലൂരിലേയ്ക്ക് സുറിയാനി മെത്രാന്മാരെ കൊണ്ടുവരാന്‍ പോയ ഇന്ത്യാക്കാരനായ യൊസേപ്പ് എത്തുന്നത് പൗരസ്ത്യ സുറിയാനി സഭയുടെ പാത്രിയര്‍ക്കീസായിരുന്ന മാര്‍ ശെമഓന്‍ നാലാമന്റെ അടുത്തേക്കാണ് (+1498). ഉദയം പേരൂര്‍ സൂനഹദോസ് വരെയുള്ള കാലത്തെ സുറിയാനി മെത്രാന്മാര്‍ എല്ലാവരും പൗരസ്ത്യ സുറിയാനി സഭയില്‍നിന്നായിരുന്നു. കേരളത്തിലെത്തിയ ആദ്യത്തെ യാക്കോബായ മെത്രാന്‍ മാര്‍ ഗ്രിഗോറിയോസ് അബ്ദുള്‍ ജലീലാണ്. അദ്ദേഹമാകട്ടെ കേരളത്തിലെത്തുന്നത് 1665 ലും. അതുവരെയുള്ള കാലത്തെ പോര്‍ച്ചുഗീസ് വിവരണങ്ങളിലോ സ്വദേശീയ വിവരണങ്ങളിലൊ മലബാറിലെ സഭയ്ക്ക് യാക്കോബായ സഭയുമായി എന്തെങ്കിലും ബന്ധമുള്ളതായോ മര്‍തോമ്മ ക്രിസ്ത്യാനികളുടെ ഇടയില്‍ അന്ത്യോഖ്യന്‍ ആരാധന ക്രമം നിലനിന്നതായോ തെളിവുകളോ ഏതെങ്കിലും തരത്തിലുള്ള പരാമര്‍ശങ്ങളൊ പോലുമില്ല.

ഉദയം പേരൂര്‍ സൂനഹദോസില്‍ (1599) നിഷേധിക്കുന്നതോ കത്തിക്കുന്നതൊ ആയ രേഖകളില്‍ പാശ്ചാത്യ സുറിയാനി ക്രമങ്ങളുള്ളതായി കാണുന്നില്ല. മലബാറിലെ സുറിയാനിക്കാരുടെ കൈവശം ഇരുന്ന ‘പാഷണ്ഡത’ അടങ്ങിയ പുസ്തകങ്ങളെക്കുറിച്ചു ഫ്രാന്‍സീസ് റോസും മറ്റു മിഷനറിമാരും രേഖപ്പെടുത്തിയിട്ടുണ്ട്. അവയിലും പാശ്ചാത്യ- യാക്കോബായ അന്ത്യോഖ്യന്‍ ആരാധനക്രമസംബന്ധിയായ രേഖകളില്ല. മറിച്ച് ഇവയെല്ലാം പൗരസ്ത്യ സുറിയാനി സഭയുമായി ബന്ധപ്പെട്ടവയായിരുന്നു താനും. ഇതില്‍നിന്നും അക്കാലങ്ങളിലൊന്നും ഇന്ത്യന്‍ സഭയ്ക്ക് യാക്കോബായ സഭയുമായി ബന്ധങ്ങളില്ലെന്ന് തെളിയും.

അന്ത്യോഖ്യന്‍ ക്രമം ഔദ്യോഗിക ക്രമമാകുന്നത്

കൂനന്‍ കുരിശു സത്യത്തിന്‌ശേഷവും പുത്തന്‍കൂര്‍ വിഭാഗത്തിലുള്ളവര്‍ ചോല്ലിയിരുന്നത് പൗരസ്ത്യ സുറിയാനി ക്രമത്തിലുള്ള ആരാധനക്രമമായിരുന്നു. 1751 വരെ സുറിയാനി കത്തോലിക്കര്‍ ചൊല്ലിയിരുന്നതും ഉദയംപേരൂര്‍ സൂനഹദോസിന് ശേഷം ഫ്രാന്‍സീസ് റോസ് നവീകരിച്ച കുര്‍ബാനയായിരുന്നെന്നും രേഖകളുണ്ട് (സിറിള്‍ മാര്‍ ബസേലിയോസ്, സീറോ മലങ്കര ചര്‍ച്ച്, ട്രിവാന്‍ഡ്രം 1973, 113). കാരണം അന്ത്യോഖ്യന്‍ ബന്ധവും ആരാധനക്രമവും മലങ്കരയിലെ (മലബാറിലെ) ക്രിസ്ത്യാനികള്‍ക്ക് നൂതനമായ ഒന്നായിരുന്നു. യാക്കോബായ സഭയില്‍നിന്ന് 1749 ല്‍ മലബാറിലേക്ക് വന്ന മഫ്രിയാന്‍ മാര്‍ ബസേലീയൂസ് ഷുക്കുറള്ള, മാര്‍ ഇവാനിയോസ് എന്നിവരാണ് അന്ത്യോഖ്യന്‍ ക്രമം മലങ്കര മെത്രാപ്പോലീത്തയുടെ സമൂഹത്തില്‍ പ്രചാരത്തിലാക്കിയത്. അന്ത്യോഖ്യന്‍ ആരാധനക്രമാണ് സഭയുടെ ഔദ്യോഗിക ലിറ്റര്‍ജിയെന്ന് സഭ തീരുമാനിക്കുന്നത് അടുത്തനൂറ്റാണ്ടിലാണ്. 1836 ലെ മാവേലിക്കര സൂനഹദോസാണ് പ്രസ്തുത തീരുമാനം എടുക്കുന്നത്.

ചുരുക്കത്തില്‍

അന്ത്യോഖ്യന്‍ ആരാധനക്രമം മനോഹരവും ശ്രേഷ്ഠവുമാണെന്നതിന് തര്‍ക്കമില്ല. ക്രൈസ്തവലോകത്ത് വിവിധ ആരാധനമങ്ങളുണ്ട്. അവയിലൊന്നാണ് അന്ത്യോഖ്യന്‍ ആരാധനക്രമം. എന്നാല്‍ കേരളത്തിലെ ക്രൈസ്തവ സഭ അന്ത്യോഖ്യന്‍ അധികാരത്തിൻ കീഴായിരുന്നു ആരംഭ കാലം മുതലെന്നും ക്‌നായിതോമ്മായെയും കുടിയേറ്റക്കാരെയും മലബാറിലേയക്ക് അയച്ചത് യാക്കോബായ (അന്ത്യോഖ്യന്‍) പാത്രിയര്‍ക്കീസായിരുന്നുവെന്നും പറയുന്നത് വസ്തുതപരമായ തെറ്റാണെന്നുമാണ് ചരിത്രം പഠിപ്പിക്കുന്നത്.

Syro-Malabar Church Tradition and Knanaya Tradition

ചൈതന്യാ പാസ്റ്ററല്‍ സെന്ററില്‍ വച്ച് ഒരു റിട്ടയേര്‍ഡ് അദ്ധ്യാപകന്‍ നടത്തിയ പ്രസംഗം കേള്‍ക്കാനിടയായി. സീറോ മലബാര്‍ സഭയെന്ന് ഇദ്ദേഹം കഴിഞ്ഞ 25 വര്‍ഷമായി മാത്രമേ കേള്‍ക്കാന്‍ തുടങ്ങിയിട്ടുള്ളുവെന്നാണ് അതിന്റെ സാരം.

In Universi Christiani and Syro-Malabar Church

തെക്കുംഭാഗനെന്ന് അഭിമാനം കൊള്ളുന്നയാള്‍ സീറോമലബാര്‍ എന്ന് കേട്ടിട്ടില്ലായെന്ന് പറഞ്ഞാല്‍ അദ്ദേഹം കോട്ടയം വികാരിയത്ത് സ്ഥാപനത്തിന്റെ അടിസ്ഥാന രേഖയായ ഇന്‍ യൂണിവേഴ്‌സി ക്രിസ്ത്യാനി എന്ന ബൂള കണ്ടിട്ടുപോലുമില്ലയെന്നാണ് അര്‍ത്ഥം. പത്താം പീയൂസ് മാര്‍പാപ്പ കോട്ടയം വികാരിയത്ത് 1911 ല്‍ സ്ഥാപിച്ചത് തെക്കുംഭാഗ ജനതയ്ക്ക് വേണ്ടിയാണല്ലോ. കൂടാതെ, സീറോമലബാര്‍ വിശ്വാസികളുടെ വിശ്വാസത്തിനും ഭക്തി വര്‍ദ്ധനവിനും വേണ്ടികൂടിയാണ് കോട്ടയം വികാരിയത്ത് സ്ഥാപിച്ചത്. “Having been prompted by this intention, in order to provide better for the faith and piety of the Syro-Malabar people, we have resolved to constitute a new vicariate apostolic in their region. Indeed, in this nation, our predecessor Pope Leo XIII of happy memory by a letter similar to this dated 28 July 1896 established the three vicariates apostolic of Trichur, Emakulam and Changanacherry, deciding and taking care to appoint three bishops chosen from the Syro-Malabar community itself.”

സീറോ മലബാർ സഭ ആവിശ്യപ്പെട്ടത് അനുസരിച്ചു സഭക്ക് നൽകപ്പെട്ട ഈ ബൂള പ്രകാരം പ്രസ്തുത വികാരിയത്ത് സ്ഥാപനത്തിന്റെ ഏറ്റവും അടുത്ത കാരണവും രേഖയും (Immediate cause and document) 1911 ലെ സീറോ മലബാര്‍ വികാരി അപ്പസ്‌തോലിക്കാമാരുടെ സംയുക്ത അപേക്ഷയാണ്. അതിനെക്കുറിച്ചും ഇന്‍ യൂണിവേഴ്‌സി ക്രിസ്ത്യാനി വ്യക്തത നല്‍കുന്നുണ്ട്. ”സീറോ മലബാര്‍ മെത്രാന്മാര്‍ മൂവരും കൂടിയാലോചിച്ചശേഷം വിശ്വാസികളുടെ ആദ്ധ്യാത്മികാവശ്യങ്ങളെ തൃപ്തികരമായി പരിപോഷിപ്പിക്കാനും വിഘടിച്ചു നില്‍കുന്നവരുടെ മനസുകളെ രജ്ഞിപ്പിക്കുവാനുമായി കോട്ടയം പട്ടണത്തില്‍ ഒരു പുതിയ വികാരിയത്ത് സ്ഥാപിക്കണമെന്ന് നിര്‍ബന്ധപൂര്‍വം അപേക്ഷിച്ചതിനെ പരിഗണിച്ചുകൊണ്ട്… കോട്ടയം പട്ടണത്തില്‍ പുതിയ ഒരു വികാരിയത്ത് സ്ഥാപിക്കുന്നു.” (ശതാബ്ദി സിംപോസിയങ്ങള്‍, പേജ് 167). അതുകൊണ്ടുതന്നെ സീറോ മലബാര്‍ സഭയിലാണ് കോട്ടയം വികാരിയത്ത് സ്ഥാപിക്കപ്പെട്ടതും ചങ്ങനാശേരി, എറണാകുളം എന്നീ സീറോമലബാര്‍ വികാരിയത്തുകളില്‍നിന്നാണ് തെക്കുംഭാഗപള്ളികള്‍ വേര്‍പെടുത്തി പുതിയ വികാരിയത്തിന്റെ കീഴിലാക്കിയതും. (Hac mente ad ducti quo gentis Syro-Malabaricae fidei ac pietati melius consultum sit novum Vicariatum Apostolicum in illorum regione constituere decrevimus. In hac enim natione rec. me. Leo PP. XIII Dec. Noster suis hisce similibus litteris die duodetricesimo Julii anno MDCCCXCVI datis, tres Apostolicos Vicariatus id est Trichurensem, Ernakulamensem et Changanachernsem condidit, eisque tres antistites ex ipso Syro-Malabarico populo delectos praeficiendos censuit et curavit. Nunc vero cum tres Vicarii Apostolici eorumdem, quos supra memoravimus, Vicariatuum, initis inter se consiliis per epistolam diei primi Martii huius vertentis anni a Nobis enixe petierint, ut ad spirituali illarum regionum commoditati satius prospiciendum et ad dissidentium animos consiliandos novus Apostolicus Vicariatus in urbe vulgo “Kottayam” nuncupata erigeretur.)

സീറോ മലബാര്‍ സഭയെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ ചരിത്രത്തില്‍ നിന്ന് ഇനിയും ലഭിക്കും. അഭി. തോമസ് തറയില്‍ പിതാവുവരെയുള്ള കോട്ടയം രൂപതയിലെ പിതാക്കന്മാര്‍ സീറോ മലബര്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സുകളില്‍ പങ്കെടുത്തിരുന്നവരാണ്. കുന്നശേരി പിതാവും അപ്രകാരം തന്നെ ചെയ്തിരുന്നു. 1992 ല്‍ സീറോമലബര്‍ സഭ ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെ പേരുമാറി സിനഡായി. അപ്പോള്‍ അവര്‍ക്ക് സിനഡിലാണ് അംഗത്വം. ചരിത്രത്തിലെ ഇപ്രകാരമുള്ള മാറ്റങ്ങള്‍ അറിയുന്നതിന് കാലാനുസൃതമായ അപ്‌ഡേഷനുകള്‍ നടത്തിയാല്‍ മതി. അല്ലാത്തപക്ഷം, ചരിത്രസംഭവങ്ങളൊന്നും അറിയാതെപോകാനുള്ള സാധ്യതയുണ്ട്. ഏതായാലും സീറോ മലബാര്‍ സഭയെന്ന് പേരിന്റെ ഉത്ഭവം പഠിക്കാന്‍ ഈ അവസരം പ്രയോജനപ്പെടുത്തുന്നത് നല്ലതാണല്ലോ.

മര്‍തോമ്മാ പാരമ്പര്യം
ഭാരതസഭയുടെ ഉത്ഭവം മാര്‍ തോമ്മായുടെ പ്രേഷിത പ്രവര്‍ത്തനഫലമാണെന്നതാണ് പാരമ്പര്യം. ഒരു സംഭവത്തിന്റെ സമകാലിക രേഖകളൊ എഴുത്തുകളോ ഇല്ലാതവരുമ്പോള്‍ (Primary Sources) ചരിത്രപഠനത്തിന് നാം അവലംബിക്കുന്നത് സെക്കണ്ടറി (secondary Sources) സോഴ്‌സസുകളാണ്. കൂടാതെ,പാരമ്പര്യങ്ങളും ഇവിടെ പ്രധാനപ്പെട്ടതാണ്. മിത്തുകള്‍, ഐതീഹ്യങ്ങള്‍ എന്നിവയെക്കാളും ആധികാരികതയുണ്ട് പാരമ്പര്യങ്ങള്‍ക്ക്. തോമാശ്ലീഹായാടെ പ്രേഷിതപ്രവര്‍ത്തനത്തെക്കുറിച്ചു ശക്തമായ പാരമ്പര്യം ഈ സഭയില്‍ നിലനില്‍കുന്നുണ്ട്. ഉപോത്ബലകമായ അനേകം സെക്കണ്ടറി സോഴ്‌സുകളെക്കുറിച്ചുള്ള പഠനങ്ങള്‍ ബ. കൊല്ലാപറമ്പിലച്ചന്റെ സോഴ്സ്സസ് ഓഫ് സീറോ മലബാര്‍ ലോ (J Kollaparambil, Sources of Syro- Malabar Law, S. Kokkaravalel ed, Kottayam 2015) എന്ന പുസ്തകത്തിലുണ്ട്. ഇക്കൂട്ടത്തില്‍ മനസിലാക്കേണ്ട ഒരു കാര്യം ഇതാണ്: ചരിത്രപഠനവും ഒരു ശാസ്ത്രശാഖയാണ്. അതിനാല്‍ തന്നെ വിരുദ്ധാഭിപ്രായങ്ങള്‍ക്കും നിഗമനങ്ങള്‍ക്കും അവിടെ സ്ഥാനമുണ്ട്. അവ ആഴമായ തുടര്‍പഠനത്തിലേക്കാണ് നമ്മെ നയിക്കുന്നത്.

ക്‌നാനായ പാരമ്പര്യം
ക്‌നാനായകുടിയേറ്റത്തെക്കുറിച്ചു പറയുമ്പോഴും സമകാലിക രേഖകള്‍ (പ്രൈമറി സോഴ്‌സു) കളില്ല. സെക്കണ്ടറി സോഴ്‌സുകള്‍, പുരാതനപ്പാട്ടുകള്‍ എന്നവയാണ് ചരിത്രത്തിലുള്ള രേഖകള്‍. ഇവിടെയും പാരമ്പര്യം ശക്തമായ ഉറവിടമായി നിലകൊള്ളുന്നുണ്ട്. ക്‌നാനായ പാരമ്പര്യങ്ങള്‍ക്ക്‌ പിന്‍ബലം നല്‍കുന്നത് പ്രധാനമായും പുരാതനപ്പാട്ടുകളാണ്. ആരെങ്കിലും വിരുദ്ധാഭിപ്രായം പറയുന്നുവെന്നതിന്റെ പേരില്‍ സമുദായ പാരമ്പര്യത്തെ തള്ളിപ്പറയാനാവുകയില്ലല്ലോ. കൂടാതെ, ക്‌നാനായ കുടിയേറ്റം നടന്നതിന്റെ മുഖ്യ കാരണം മാര്‍തോമ്മന്‍ തന്റെ ശേഷക്കാര്‍ക്ക് മാര്‍ഗമറിയിക്കാനാണെന്നതാണ് പാരമ്പര്യം. പുരാതനപ്പാട്ടില്‍ ഇത് സാക്ഷിക്കുന്നു (P.U. Lukas, Purathanapattukal, 8. “മര്‍ത്തോമ്മന്‍ തന്റെ ശേഷക്കാര്‍ മാര്‍ഗമങ്ങു തെളിപ്പാനായി…’’). അതായത്, ക്‌നാനായ പൂര്‍വികരും മാര്‍ത്തോമ്മാ പാരമ്പര്യത്തെ അംഗീകരിച്ചിരുന്നവരായിരുന്നു. ഭാരതസഭയുടെ മാര്‍തോമ്മാ പാരമ്പര്യത്തെ തള്ളിപ്പറയുന്നവര്‍ ക്‌നാനായ പാരമ്പര്യത്തെതന്നെയാണ് തള്ളിപ്പറയുന്നത്. എന്നാല്‍ വ്യത്യസ്തമായ നിഗമനങ്ങളോ പഠനങ്ങളോ പറയുന്നവരോട് കലഹിക്കുന്നതില്‍ അര്‍ത്ഥമില്ല. കാലകാലങ്ങളില്‍ പുതിയ രേഖകള്‍ കണ്ടെത്തുകയോ തെളിവുകള്‍ ലഭ്യമാവുകയോ ചെയ്താല്‍ പ്രസ്തുത പഠനങ്ങളോട് തുറവിയോടെ പ്രതികരിക്കണമെന്നതാണ് ഒരു ചരിത്ര പഠിതാവിന്റെ രീതി.ഏതായാലും, മര്‍തോമ്മാ പാരമ്പര്യം പേറുന്ന ഭാരതസഭയിലേക്കാണ് ക്‌നാനായ കുടിയേറ്റം നടന്നത്. . ഈശോയുടെ ശിഷ്യനായിരുന്ന മാര്‍തോമ്മായുടെ ഭാരതപ്രേഷിതത്വത്തെക്കുറിച്ചുള്ള പാരമ്പര്യവും ശ്ലീഹായില്‍നിന്ന് വിശ്വാസം സ്വീകരിച്ചവരായിരുന്നു തങ്ങളെന്ന ഭരത ക്രൈസ്തവരുടെ ബോധ്യവുമായിരുന്നു മര്‍തോമ്മാ പാരമ്പര്യത്തിന് അടിസ്ഥാനം. പ്രസ്തുത സഭ പൗരസ്ത്യ സുറിയാനി സഭയുമായി ബന്ധത്തിലായി.

മര്‍തോമ്മ ക്രിസ്ത്യാനികള്‍
മര്‍തോമ്മാ പാരമ്പര്യത്തിലുള്ള ഭാരതസഭ അറിയപ്പെട്ടത് മര്‍തോമ്മ ക്രിസ്ത്യാനികള്‍ അഥവാ മര്‍തോമ്മാ നസ്രാണികള്‍ എന്ന പേരിലാണ്. കാരണം, പൗരസ്ത്യ ദേശത്ത് (പ്രധാനമായും ആധുനിക ഇറാന്‍, ഇറാക്ക് തുടങ്ങിയ ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ദേശത്ത്) ആയിരുന്നു മാമ്മോദീസ സ്വീകരിച്ച് സഭയില്‍ അംഗമായിരുന്നവരെ നസ്രാണികള്‍ എന്ന് വിളിച്ചിരുന്നത്. പാശ്ചാത്യ സുറിയാനി (ഇന്നത്തെ അന്ത്യോഖ്യ ഉള്‍പെടുന്ന ഭാഗത്തും) ദേശത്തും ഗ്രീക്കു സ്വാധീനമുള്ള ദേശത്തും അവരെ വിളിച്ചിരുന്നത് ക്രിസ്ത്യാനികള്‍ എന്നായിരുന്നു. ക്രിസ്തുമാര്‍ഗത്തില്‍ ചേര്‍ന്നവരെ ക്രിസ്ത്യാനികള്‍ എന്ന് ആദ്യമായി വിളിച്ചത് അന്ത്യോഖ്യായിലാണെന്ന് വി. ഗ്രന്ഥത്തിലുണ്ടല്ലൊ. പേര്‍ഷ്യാ സമ്രാജ്യത്തില്‍ അവരെ വിളിച്ചത് നസ്രീന്‍ അഥവാ നസ്രായര്‍ എന്നൊക്കെയാണ്. നസാറ എന്നാണ് ഖുറാനില്‍ ക്രൈസ്തവരെ വിളിക്കുന്നത്. പേര്‍ഷ്യന്‍ സാമ്രാജ്യത്തില്‍ നിന്നാണ് ക്‌നാനായ കുടിയേറ്റം നടന്നതെന്നാണ് പാരമ്പര്യം മാത്രമല്ല, ഭാരതത്തിലെ മര്‍തോമ്മ സഭയ്ക്ക് പേര്‍ഷ്യന്‍ സഭയുമായിട്ടായിരുന്നു ബന്ധം. അതിനാല്‍ തന്നെ, ഇവിടുത്തെ ക്രൈസ്തവര്‍ മര്‍തോമ്മാ നസ്രാണികള്‍ എന്നാണ് വിളിക്കപ്പെട്ടത്. പാശ്ചാത്യരുടെ ലേഖനങ്ങളിലും കേരളത്തിലെ ആധാരങ്ങളിലും മര്‍തോമ്മ നസ്രാണികള്‍ എന്ന പദം കേരളത്തിലെ എല്ലാ സുറിയാനി ക്രൈസ്തവരെയും സൂചിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നതായി കാണാം. തരീസാപള്ളി ചെപ്പേടിന്റെ കര്‍സോന്‍ പരിഭാഷയിലും (ഇതില്‍ ക്‌നായി തോമ്മായെക്കുറിച്ച് പരാമർശിക്കുന്നിടത്ത് നസ്രാണി എന്ന് കാണാം.) നസ്രാണി എന്ന വാക്ക് കാണാം. (ക്രിസ്ത്യാനി എന്ന വാക്ക് യൂറോപ്യന്മാരുടെ വരവിനു ശേഷമാണ് ഇന്ത്യയിൽ വന്നത്).

ക്‌നാനായക്കാര്‍ മര്‍തോമ്മാ നസ്രാണികളൊ എന്ന് ചോദിക്കുന്നവരുണ്ട്. ഭാരതസഭാ മര്‍തോമ്മാ പാരമ്പര്യത്തിലുള്ള സഭയാണന്നതുപോലെതന്നെ പൗരസ്ത്യ സുറിയാനി സഭയും മര്‍തോമ്മ പാരമ്പര്യത്തിലുള്ള സഭയാണ്. അതിനാല്‍ തന്നെ, കുടിയേറ്റജനം മര്‍തോമ്മാ പാരമ്പര്യം പേറുന്നവരാണ്. ക്‌നാനായ കുടിയേറ്റം ഒരു മര്‍തോമ്മ സഭയില്‍നിന്ന് ഭാരതത്തിലെ മര്‍തോമ്മ സഭയിലേക്കുള്ള കുടിയേറ്റമാണ്. അവര്‍ മര്‍തോമ്മ നസ്രാണികളുമാണ്. തെക്കുംഭാഗരുടെ പുരാതന ആധാരങ്ങളിലും നസ്രാണികള്‍ എന്ന പേരു കാണാം. മര്‍തോമ്മാ നസ്രാണികളെന്ന നാമം തെക്കുംഭാഗ ജനതയെയും ഉള്‍ക്കൊള്ളതാണ്.

മര്‍തോമ്മാ നസ്രാണികളെന്ന പേര്
ചരിത്രത്തില്‍ ഭാരതത്തിലെ സഭയ്ക്ക് മര്‍തോമ്മ ക്രൈസ്തവ സമൂഹം എന്ന പേരാണ് ഉണ്ടായിരുന്നതെന്ന് കണ്ടുകഴിഞ്ഞു. പൗരസ്ത്യ സുറിയാനി സഭയുമായി ബന്ധം പുലര്‍ത്തുകയും സുറിയാനി ആരാധന ക്രമം പാലിക്കുകയും ചെയ്ത ഈ സഭ പലപ്പോഴും സുറിയാനിക്കാര്‍ എന്നു രേഖകളില്‍ വിളിക്കപ്പെട്ടു. പൊര്‍ച്ചുഗീസ് രേഖകളില്‍ മര്‍തോമ്മ ക്രിസ്ത്യാനികളെന്നും സുറിയാനിക്കാരെന്നും ഭാരതക്രൈസ്തവരെ വിളിച്ചതിന് മറ്റൊരു കാരണം, യൂറേപ്യന്‍ മിഷനറിമാരുടെ പ്രേഷിത പ്രവര്‍ത്തനം വഴി വിശ്വാസം സ്വീകരിച്ചവരില്‍നിന്ന് അവരെ വേറിട്ടു കാണിക്കാന്‍ വേണ്ടിക്കൂടിയാണ്.
പില്‍ക്കാലത്ത്, പ്രത്യേകിച്ച് 1550 കള്‍ക്കു ശേഷം കല്‍ദായ സുറിയാനിക്കാരെന്നും, വീണ്ടും നൂറ്റാണ്ടുകള്‍ കഴിയുമ്പോള്‍ റോമാ-സുറിയാനിക്കാരെന്നും ഭാരതത്തിലെ സുറിയാനി കത്തോലിക്കാര്‍ വിളിക്കപ്പെടുന്നു. എന്നിരുന്നാലും തദ്ദേശിയ എഴുത്തുകാര്‍ക്ക് പ്രിയം മര്‍ത്തോമ്മ (സുറിയാനി) ക്രിസ്ത്യാനികള്‍ എന്ന പേരായിരുന്നു.

സീറോ മലബാര്‍ എന്ന നാമം
19 ആം നുറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് പ്രധാനമായും സീറോ-മലബാര്‍ എന്ന നാമം രേഖകളില്‍ കാണുന്നത്. അതിനുമുമ്പും ചില മിഷനറിമാര്‍ മലബാറിലെ സുറിയാനിക്കാര്‍ എന്ന അര്‍ത്ഥത്തില്‍ സീറോ-മലബാറുകാര്‍ എന്ന് ചുരുക്കം ചില അവസരത്തില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ 1887 ലെ സുറിയാനി വികാരിയത്തുകളുടെ സ്ഥാപനത്തിനു ശേഷമാണ് പ്രസ്തുത പേര് കൂടുതലായി കാണുന്നത്. 1887 ലെ സ്ഥാപനകാലങ്ങളില്‍ സുറിയാനികള്‍ എന്ന നാമം കാണുന്നുവെങ്കിലും 1896 ല്‍ മുന്നു തദ്ദേശിയ മെത്രാന്മാരെ സ്ഥാപിച്ചുകൊണ്ട് വികാരിയത്തുകള്‍ പുനക്രമീകരിച്ചപ്പോള്‍ സീറോമലബാര്‍ എന്ന പേര് ഔദ്യോഗികമായി കടന്നുവന്നത് മലബാറിലെ (കേരളത്തിലെ) സുറിയാനി കത്തോലിക്കരെ സൂചിപ്പിക്കാനാണ്. പ്രധാനമായും ബിഷപ്പ് ലവീഞ്ഞിന്റെയും ഡലഗേറ്റ് അപ്പസ്‌തോലിക്കായിരുന്ന മോണ്‍. സെലസ്‌കിയുടെയും നിര്‍ദേശമായിരുന്നു ഇതിന് പിന്നില്‍ (വാരികാട്ട്, പേജ്497)

സീറോ മലബാര്‍ സഭ തുടങ്ങിയത് 1923 ലൊ?
1917 ല്‍ ലാറ്റിന്‍ കോഡ് നിലവില്‍ വരുകയും പിന്നീട് പൗരസ്ത്യ തിരുസംഘം സ്ഥാപിക്കപ്പെടുകയും ചെയ്യുന്നതുവരെയും എല്ലാ വികാരിയത്തുകളും ലത്തീന്‍ വികാരിയത്തുകളൊ രൂപതകളൊ പോലെ മാര്‍പാപ്പയുടെ നേരിട്ടുള്ള ഭരണത്തിന്‍ കീഴായിരുന്നു. കോട്ടയം മാത്രമല്ല ചങ്ങനാശേരി, എറണാകുളം, തൃശൂര്‍ എന്നീ വികാരിയത്തുകളുടെയും സ്ഥിതി ഇതായിരുന്നു. തുടര്‍ന്ന് 1923 ല്‍ സീറോ മലബാര്‍ ഹയരാര്‍ക്കി സ്ഥാപിക്കപ്പെട്ടു. അതിനര്‍ത്ഥം സഭ അന്നാണ് സ്ഥാപിച്ചത് എന്നല്ല, മറിച്ച് ഈ സഭയ്ക്കായി ഒരു പുതിയ ഭരണക്രമം നിലവില്‍ വന്നുവെന്നാണ്. പോര്‍ച്ചു ഗീസുകാരുടെ ആഗമനത്തിന് മുമ്പേ മര്‍ത്തോമ്മ സുറിയാനി സഭ – സീറോ മലബാര്‍ സഭ – ഉണ്ടായിരുന്നു. 1599 ന് ശേഷം അധികാരം നഷ്ടപ്പെട്ടുവെന്നതായിരുന്നു വ്യത്യാസം. 1923 ലാണ് സീറോ മലബാര്‍ സഭ തുടങ്ങിയതെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതിന്റെ മറുവശം തെക്കുംഭാഗര്‍ക്ക് സഭാ തലത്തില്‍ ഒരു അധികാരസംവിധാനമായി 1911 ലാണ് കോട്ടയം വികാരിയത്ത് സ്ഥാപിതമായത്, അതിനാല്‍ 1911 ലാണ് തെക്കുംഭാഗര്‍ ഉണ്ടായത് എന്ന് പറയുന്നതു പോലെയായിരിക്കുമത്.

അതിനാല്‍, സീറോമലബാര്‍ സഭയെന്നത് മുന്‍കാലങ്ങളില്‍ അറിയപ്പെട്ടിരുന്ന മര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ സഭ തന്നെയാണ്. ഈ സഭയിലേയ്ക്കാണ് ക്‌നാനായ കുടിയേറ്റം നടന്നത്. 1923 ല്‍ ഈ സഭയക്ക് എറണാകുളം ആസ്ഥാനമായി ഒരു ഹയരാര്‍ക്കി ഉണ്ടായി. 1992 ല്‍ ഈ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയായി. ഈ സഭയിലാണ് കോട്ടയം അതിരൂപത. ഇനിയും ഈ സഭയെക്കുറിച്ച് അറിയാന്‍ വൈകാതിരിക്കട്ടെ. പരി. കത്തോലിക്കാ സഭ വ്യക്തിഗത സഭകളുടെ കൂട്ടായ്മയാണ്. അതിലെ ഒരു പ്രധാനപ്പെട്ട വ്യക്തി സഭയാണ് സീറോമലബാര്‍ സഭ.

സീറോ-മലബാര്‍ സഭ (മര്‍തോമ്മ ക്രിസ്ത്യാനികള്‍)

ഭാരതത്തിലെ ക്രൈസ്തവര്‍ പരമ്പരാഗതമായി അറിയപ്പെട്ടിരുന്നത് മര്‍തോമ്മാ ക്രിസ്ത്യാനികള്‍ അഥവാ മര്‍തോമ്മാ നസ്രാണികള്‍ എന്നായിരുന്നു. ഈശോയുടെ ശിഷ്യനായിരുന്ന മാര്‍തോമ്മായുടെ ഭാരതപ്രേഷിതത്വത്തെക്കുറിച്ചുള്ള പാരമ്പര്യവും ശ്ലീഹായില്‍നിന്ന് വിശ്വാസം സ്വീകരിച്ചവരായിരുന്നു തങ്ങളെന്ന ഭരത ക്രൈസ്തവരുടെ ബോധ്യവുമായിരുന്നു ഇതിന് അടിസ്ഥാനം. പ്രസ്തുത സഭ പൗരസ്ത്യ സുറിയാനി സഭയുമായി ബന്ധത്തിലായി. പ്രസ്തുത ബന്ധത്തിലേയ്ക്ക് നയിച്ച ഒരു നിര്‍ണായ ഘടകമായിരുന്നു ക്‌നാനായ കുടിയേറ്റ പാരമ്പര്യം.

മര്‍തോമ്മ ക്രിസ്ത്യാനികള്‍
മര്‍തോമ്മാ പാരമ്പര്യത്തിലുള്ള ഭാരതസഭ അറിയപ്പെട്ടത് മര്‍തോമ്മ ക്രിസ്ത്യാനികള്‍ അഥവാ മര്‍തോമ്മാ നസ്രാണികള്‍ എന്ന പേരിലാണ്. പൗരസ്ത്യ ദേശത്ത് (പ്രധാനമായും ആധുനിക ഇറാന്‍, ഇറാക്ക് തുടങ്ങിയ ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ദേശത്ത്) ആയിരുന്നു മാമ്മോദീസ സ്വീകരിച്ച് സഭയില്‍ അംഗമായിരുന്നവരെ നസ്രാനികള്‍ എന്ന് വിളിച്ചിരുന്നത്. പാശ്ചാത്യ സുറിയാനി (ഇന്നത്തെ അന്ത്യോഖ്യ ഉള്‍പെടുന്ന ഭാഗത്തും) ദേശത്തും ഗ്രീക്കു സ്വാധീനമുള്ള ദേശത്തും അവരെ വിളിച്ചിരുന്നത് ക്രിസ്ത്യാനികള്‍ എന്നായിരുന്നു. ക്രിസ്തുമാര്‍ത്തില്‍ ചേര്‍ന്നവരെ ക്രിസ്ത്യാനികള്‍ എന്ന് ആദ്യമായി വിളിച്ചത് അന്ത്യോഖ്യായിലാണെന്ന് വി. ഗ്രന്ഥത്തിലുണ്ടല്ലൊ. പേര്‍ഷ്യാ സമ്രാജ്യത്തില്‍ അവരെ വിളിച്ചത് നസ്രീന്‍ അഥവാ നസ്രായര്‍ എന്നൊക്കെയാണ്. നസാറ എന്നാണ് ഖുറാനില്‍ ക്രൈസ്തവരെ വിളിക്കുന്നത്. പേര്‍ഷ്യന്‍ സാമ്രാജ്യത്തില്‍ നിന്നാണ് ക്‌നാനായ കുടിയേറ്റം നടന്നതെന്നാണ് പാരമ്പര്യം മാത്രമല്ല, ഭാരതത്തിലെ മര്‍തോമ്മ സഭയ്ക്ക് പേര്‍ഷ്യന്‍ സഭയുമായിട്ടായിരുന്നു ബന്ധം. അതിനാല്‍ തന്നെ, ഇവിടുത്തെ ക്രൈസ്തവര്‍ മര്‍തോമ്മാ നസ്രാണികള്‍ എന്നാണ് വിളിക്കപ്പെട്ടത്. പാശ്ചാത്യരുടെ ലേഖനങ്ങളിലും കേരളത്തിലെ ആധാരങ്ങളിലും മര്‍തോമ്മ നസ്രാണികള്‍ എന്ന പദം കേരളത്തിലെ എല്ലാ സുറിയാനി ക്രൈസ്തവരെയും സൂചിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നതായി കാണാം. തരീസാപള്ളി ചെപ്പേടിന്റെ കര്‍സോന്‍ പരിഭാഷയിലും (ഇതില്‍ ക്‌നായി തോമ്മായെക്കുറിച്ച് പരാമര്‍ശമുണ്ട്) നസ്രാണി എന്ന വാക്ക് കാണാം.

ക്‌നാനായക്കാര്‍ മര്‍തോമ്മാ നസ്രാണികളൊ എന്ന് ചോദിക്കുന്നവരുണ്ട്. ഭാരതസഭാ മര്‍തോമ്മാ പാരമ്പര്യത്തിലുള്ള സഭയാണന്നതുപോലെതന്നെ പൗരസ്ത്യ സുറിയാനി സഭയും മര്‍തോമ്മ പാരമ്പര്യത്തിലുള്ള സഭയാണ്. അതിനാല്‍ തന്നെ, കുടിയേറ്റജനം മര്‍തോമ്മാ പാരമ്പര്യം പേറുന്നവരാണ്. ക്‌നാനായ കുടിയേറ്റം ഒരു മര്‍തോമ്മ സഭയില്‍നിന്ന് ഭാരതത്തിലെ മര്‍തോമ്മ സഭയിലേക്കുള്ള കുടിയേറ്റമാണ്. അവര്‍ മര്‍തോമ്മ നസ്രാണികളുമാണ്. തെക്കുംഭാഗരുടെ പുരാതന ആധാരങ്ങളിലും നസ്രാണികള്‍ എന്ന പേരു കാണാം. മര്‍തോമ്മാ നസ്രാണികളെന്ന നാമം തെക്കുംഭാഗ ജനതയെയും ഉള്‍ക്കൊള്ളതാണ്.

മര്‍തോമ്മാ നസ്രാണികളെന്ന പേര്
ചരിത്രത്തില്‍ ഭാരതത്തിലെ സഭയ്ക്ക് മര്‍തോമ്മ ക്രൈസ്തവ സമൂഹം എന്ന പേരാണ് ഉണ്ടായിരുന്നതെന്ന് കണ്ടുകഴിഞ്ഞു. പൗരസ്ത്യ സുറിയാനി സഭയുമായി ബന്ധം പുലര്‍ത്തുകയും സുറിയാനി ആരാധന ക്രമം പാലിക്കുകയും ചെയ്ത ഈ സഭ പലപ്പോഴും സുറിയാനിക്കാര്‍ എന്നു രേഖകളില്‍ വിളിക്കപ്പെട്ടു. പൊര്‍ച്ചുഗീസ് രേഖകളില്‍ മര്‍തോമ്മ ക്രിസ്ത്യാനികളെന്നും സുറിയാനിക്കാരെന്നും ഭാരതക്രൈസ്തവരെ വിളിച്ചതിന് മറ്റൊരു കാരണം, യൂറേപ്യന്‍ മിഷനറിമാരുടെ പ്രേഷിത പ്രവര്‍ത്തനം വഴി വിശ്വാസം സ്വീകരിച്ചവരില്‍നിന്ന് അവരെ വേറിട്ടു കാണിക്കാന്‍ വേണ്ടിക്കൂടിയാണ്.

പില്‍ക്കാലത്ത്, പ്രത്യേകിച്ച് 1550 കള്‍ക്കു ശേഷം കല്‍ദായ സുറിയാനിക്കാരെന്നും, വീണ്ടും നൂറ്റാണ്ടുകള്‍ കഴിയുമ്പോള്‍ റോമാ-സുറിയാനിക്കാരെന്നും ഭാരതത്തിലെ സുറിയാനി കത്തോലിക്കാര്‍ വിളിക്കപ്പെടുന്നു. എന്നിരുന്നാലും തദ്ദേശിയ എഴുത്തുകാര്‍ക്ക് പ്രിയം മര്‍ത്തോമ്മ (സുറിയാനി) ക്രിസ്ത്യാനികള്‍ എന്ന പേരായിരുന്നു.

സീറോ മലബാര്‍ എന്ന നാമം
19 ആം നുറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് പ്രധാനമായും സീറോ-മലബാര്‍ എന്ന നാമം രേഖകളില്‍ കാണുന്നത്. അതിനുമുമ്പും ചില മിഷനറിമാര്‍ മലബാറിലെ സുറിയാനിക്കാര്‍ എന്ന അര്‍ത്ഥത്തില്‍ സീറോ-മലബാറുകാര്‍ എന്ന് ചുരുക്കം ചില അവസരത്തില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ 1887 ലെ സുറിയാനി വികാരിയത്തുകളുടെ സ്ഥാപനത്തിനു ശേഷമാണ് പ്രസ്തുത പേര് കൂടുതലായി കാണുന്നത്. 1887 ലെ സ്ഥാപനകാലങ്ങളില്‍ സുറിയാനികള്‍ എന്ന നാമം കാണുന്നുവെങ്കിലും 1896 ല്‍ മുന്നു തദ്ദേശിയ മെത്രാന്മാരെ സ്ഥാപിച്ചുകൊണ്ട് വികാരിയത്തുകള്‍ പുനക്രമീകരിച്ചപ്പോള്‍ സീറോമലബാര്‍ എന്ന പേര് ഔദ്യോഗികമായി കടന്നുവന്നത് മലബാറിലെ (കേരളത്തിലെ) സുറിയാനി കത്തോലിക്കരെ സൂചിപ്പിക്കാനാണ്. പ്രധാനമായും ബിഷപ്പ് ലവീഞ്ഞിന്റെയും ഡലഗേറ്റ് അപ്പസ്‌തോലിക്കായിരുന്ന മോണ്‍. സെലസ്‌കിയുടെയും നിര്‍ദേശമായിരുന്നു ഇതിന് പിന്നില്‍ (Varicatt, p. 497)

സീറോ മലബാര്‍ സഭ തുടങ്ങിയത് 1923 ലൊ?
1917 ല്‍ ലാറ്റിന്‍ കോഡ് നിലവില്‍ വരുകയും പിന്നീട് പൗരസ്ത്യ തിരുസംഘം സ്ഥാപിക്കപ്പെടുകയും ചെയ്യുന്നതുവരെയും എല്ലാ വികാരിയത്തുകളും ലത്തീന്‍ വികാരിയത്തുകളൊ രൂപതകളൊ പോലെ മാര്‍പാപ്പയുടെ നേരിട്ടുള്ള ഭരണത്തിന്‍ കീഴായിരുന്നു. കോട്ടയം മാത്രമല്ല ചങ്ങനാശേരി, എറണാകുളം, തൃശൂര്‍ എന്നീ വികാരിയത്തുകളുടെയും സ്ഥിതി ഇതായിരുന്നു. തുടര്‍ന്ന് 1923 ല്‍ സീറോ മലബാര്‍ ഹയരാര്‍ക്കി സ്ഥാപിക്കപ്പെട്ടു. അതിനര്‍ത്ഥം സഭ അന്നാണ് സ്ഥാപിച്ചത് എന്നല്ല, മറിച്ച് ഈ സഭയ്ക്കായി ഒരു പുതിയ ഭരണക്രമം നിലവില്‍ വന്നുവെന്നാണ്. പോര്‍ച്ചു ഗീസുകാരുടെ ആഗമനത്തിന് മുമ്പേ മര്‍ത്തോമ്മ സുറിയാനി സഭ – സീറോ മലബാര്‍ സഭ – ഉണ്ടായിരുന്നു. 1599 ന് ശേഷം അധികാരം നഷ്ടപ്പെട്ടുവെന്നതായിരുന്നു വ്യത്യാസം. 1923 ലാണ് സീറോ മലബാര്‍ സഭ തുടങ്ങിയതെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതിന്റെ മറുവശം തെക്കുംഭാഗര്‍ക്ക് സഭാ തലത്തില്‍ ഒരു അധികാരസംവിധാനമായി 1911 ലാണ് കോട്ടയം വികാരിയത്ത് സ്ഥാപിതമായത്, അതിനാല്‍ 1911 ലാണ് തെക്കുംഭാഗര്‍ ഉണ്ടായത് എന്ന് പറയുന്നതു പോലെയായിരിക്കുമത്.

തിരുവെഴുത്തിലെ ഭാഷാശൈലി II


എല്ലാക്കാലത്തിലേയ്ക്കും നിലനില്‍ക്കേണ്ടതും പ്രാബല്യത്തില്‍ വരേണ്ടതും ആരാലും മാറ്റപ്പെടാന്‍ പാടില്ലാത്തതുമെന്ന നിലയിലുള്ള തിരുവെഴുത്ത് ലഭിച്ചത് 1911 ല്‍ തെക്കുംഭാഗജനതയ്ക്ക് മാത്രമാണോയെന്നാണ് നാം പരിശോധിക്കുന്നത്. ഹൂമാനെ സലൂത്തിസ് (1886) എന്ന രേഖ പരിശോധിക്കുകയും സ്ഥാപന ഫോര്‍മുല നാം മനസിലാക്കാന്‍ ശ്രമിക്കുകയും ചെയ്തു. 1886 ലെ പ്രസ്തുത രേഖ വഴി സ്ഥാപിക്കപ്പെട്ട വരാപ്പുഴ അതിരൂപതയില്‍ നിന്ന് സുറിയാനിക്കാരെ വേര്‍തിരിക്കുന്ന രേഖയായിരുന്നു ക്വാദ് യാംപ്രീദം.

1887 ലെ ക്വോദ് യാം പ്രീദം എന്ന തിരുവെഴുത്ത്

വരാപ്പുഴയില്‍ നിന്ന് സുറിയാനിക്കാരെ വെര്‍പെടുത്തി സീറോ മലബാര്‍ വികാരിയത്തുകള്‍ സ്ഥാപിച്ചപ്പോള്‍ നല്‍കിയ രേഖയുടെ കല്പന ഭാഗം (അവസാനഭാഗം) താഴെകൊടുക്കുന്നു. We decree that this present letter is and will always be firm, valid and efficacious and that it will obtain and maintain full and complete effect and will provide the fullest support in all things and in every respect for those whom it concerns or will concern at any time in the future, and that it would be null and void if anyone should presume to do otherwise over these decisions by any authority, knowingly or unknowingly. (Quod jampridem dated 20 May 1887)

(Decernentes praesentes Litteras firmas, validas et efficaces existere ac fore, suosque plenarios et integros effectus sortiri atque obtinere, illisque ad quos spectat et in futurum spectabit in omnibus et per omnia plenissime suffragari, et irritum esse et inane si secus super his a quoquam, quavis auctoritate, scienter vel ignoranter, contigerit attentari.)

ഇവിടെയും ഊന്നിപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ഈ കല്പന എല്ലാക്കാലവും സ്ഥിരവും സാധുവും ഫലത്തില്‍ വരേണ്ടതുമാണ്. ഏതെങ്കിലും അധികാരസ്ഥാനത്തുനിന്ന് അറിഞ്ഞോ അറിയാതെയൊ ഇതിന് വിഘാതമായി വരുന്ന തീരുമാനങ്ങള്‍ അസാധുവായിരക്കും. ഇന്‍ യൂണിവേഴ്‌സി ക്രിസ്ത്യാനി എന്ന തിരുവെഴുത്തി കാണുന്ന തരത്തിലുള്ള ശൈലികളാണ് 1887 ലെ ക്വോദ് യാം പ്രീദം എന്ന തിരുവെഴുത്തിലും കാണുന്നത്.

1887 ലെ രേഖയുടെ സ്ഥിതി

വരാപ്പുഴ രൂപതയില്‍നിന്ന് സുറിയാനിക്കാരെ വേര്‍പെടുത്തി കോട്ടയം, തൃശൂര്‍ എന്നീ രണ്ട് വികാരിയത്തുകള്‍ സ്ഥാപിച്ച് യഥാക്രമം ഡോ ലവീഞ്ഞ്, ഡോ. മെഡ്‌ലികോട്ട് എന്നീ വികാരി അപ്പസ്‌തോലിക്കമാരെ സ്ഥാപിച്ച രേഖ വികാരിയത്തുകളുടെ സോഭാവിക അതിര്‍ത്തി ആലുവാ പുഴയായി നിജപ്പെടുത്തി. എല്ലാക്കാലത്തേയ്ക്കും വേണ്ടി സാധുവായതെന്ന് പ്രഖ്യാപിക്കുന്ന പ്രസ്തുത രേഖയിലെ തീരുമാനങ്ങള്‍ മാറ്റിക്കൊണ്ട് 9 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ക്വേ റേയ് സാക്രേ എന്ന തിരുവെഴുത്തുവഴി തൃശൂര്‍, എറണാകുളം, ചങ്ങനാശേരി എന്നീ മൂന്നു സീറോമലബാര്‍ വികാരിയത്തുകള്‍ നിലവില്‍ വന്നു. മാത്രമല്ല, 1896 ലെ മൂന്ന് വികാരിയത്തുകള്‍ സ്ഥാപിക്കാന്‍ വേണ്ടി 1887 ലെ കോട്ടയം, തൃശൂര്‍ എന്നീ വികാരിയത്തുകള്‍ നിര്‍ത്തലാക്കുകയായിരുന്നുവെന്ന് വത്തിക്കാന്‍ രേഖകള്‍ വ്യക്തമാക്കുന്നു. അതായത്, കാലത്തിന്റെ ആവശ്യത്തിന് അനുസരിച്ച് വിശ്വാസികളുടെ നന്മയ്ക്കും വേണ്ടി ഇപ്രകാരമുള്ള ഭരണപരമായ തീരുമാനങ്ങളെടുക്കുന്നതിന് പരി. സിംഹാസനത്തിന് അധികാരമുണ്ട്. എല്ലാക്കാലത്തേയ്ക്കും എന്ന് പറഞ്ഞിരിക്കുന്ന ക്വോദ് യാംപ്രീദം എന്ന തിരുവെഴുത്തിന്റെ ആയുസ്സ് 9 വര്‍ഷമായിരുന്നു.

1896 ലെ ക്വേ റേയ് സാക്രേ
ക്വേ റേയ് സാക്രേ എന്ന തിരുവെഴുത്തിന്റെ കല്പനാ ഭാഗം പരിശോധിക്കാം. We decree that this letter of ours is and will be firm, valid and efficacious and that it will obtain and maintain full and complete effect and will provide the fullest support in all things and in every respect to those whom it concerns or will concern at any time and thus it must be judged in matters set above by whomseover judges, ordinary or delegated, and t would be null and void if anyone should presume to do otherwise over these decisions by any authority, knowingly or unknowingly. (Quae rei sacrae dated 28 July 1896)

പ്രസ്തുത രേഖയും സൂചിപ്പിക്കുന്നത് 1896ലെ തിരുവെഴുത്തും എല്ലാകാലത്തേയ്ക്കുമുള്ളതും സാധുവും ഫലത്തില്‍ വരുത്തേണ്ടതുമാണെന്നാണ്. ഏതെങ്കിലും അധികാര സ്ഥാനത്തു നിന്ന് അറിഞ്ഞോ അറിയാതെയോ ഇതിന് വിഘാതമായി വരുന്ന നടപടികള്‍ അസാധുവായിരിക്കുമെന്നും പരി. സിംഹാസനം പ്രഖ്യാപിക്കുന്നു. 1887 ലേതിന് വ്യത്യസ്തമായി മൂന്ന് വികാരിയത്തുകള്‍ തമ്മിലുള്ള അതിര്‍ത്തികള്‍ ഈ രേഖ പുനര്‍നിര്‍ണയിക്കുന്നു. ഈ തിരുവെഴുത്തു പശ്ചാത്തലത്തിലാണ് മാര്‍ മാത്യു മാക്കീല്‍ ചങ്ങനാശേരി വികാരി അപ്പസ്‌തോലിക്കയായി നിയമിതനാകുന്നത്. എല്ലാകാലത്തേക്കും സാധുവെന്ന് പറഞ്ഞുകൊണ്ട് ലെയോ 13 മന്‍ മാര്‍പാപ്പ നല്‍കിയിരിക്കുന്ന ഈ തിരുവെഴുത്താണ് ഭേദഗതി ചെയ്തുകൊണ്ട് വി. പത്താം പീയൂസ് മാര്‍പാപ്പ കോട്ടയം വികാരിയത്ത് തെക്കുംഭാഗര്‍ക്കായി ഇന്‍ യൂണിവേഴ്‌സി ക്രിസ്ത്യാനി എന്ന തിരുവെഴുത്തുവഴി 1911 ല്‍ സ്ഥാപിച്ചു നല്‍കിയത്.

1911 ലെ തിരുവെഴുത്തില്‍ ”ഈ കല്‍പന എല്ലാക്കാലത്തും ഫലപ്രദവും പ്രാബല്യമുള്ളതും സുസ്ഥിരമായുള്ളതും ആയിരിക്കുമെന്നും, ഈ കല്‍പനയുടെ ഫലം പരിപൂര്‍ണമായി പ്രയോഗത്തില്‍ വരുത്തണമെന്നും ഈ കല്‍പന ഇന്നും മേലാലും ആരെയെല്ലാം സ്പര്‍ശിക്കുമോ അവരെല്ലാവരും ഈ കല്‍പനയെ പൂര്‍ണമായി എല്ലാ സംഗതിയിലും കീഴ്‌പെട്ട് സ്വീകരിച്ചുകൊള്ളണമെന്ന് നാം ആഗ്രഹിക്കുകയും തീരുമാനിക്കുകയും ചെയ്യുന്നു. ഈ കല്പനയ്ക്ക് അനുയോജ്യമല്ലാത്തതായി ഏതെങ്കിലും അധികാര സ്ഥാനത്തുനിന്നും അറിഞ്ഞുകൊണ്ടോ അറിയാതെയൊ കൊണ്ടുവരുന്നതാകയാല്‍ ആയത് അസാധുവായിരിക്കുന്നതാണ്” എന്ന് പറഞ്ഞിട്ടുള്ളതുകൊണ്ട് ഒരുവിധത്തിലും ഭേദഗതി ഉണ്ടായിക്കൂടയെന്ന് പറയുന്നത് യുക്തി സഹമല്ല. കാരണം, ലെയോ 13 മന്‍ പാപ്പയുടെ തിരുവെഴുത്ത് വി. പത്താം പീയൂസ് പാപ്പയ്ക്ക് ഭേദഗതി ചെയ്യാമെങ്കില്‍ മറ്റു പാപ്പമാര്‍ക്കും അത് ചെയ്യാം. കാരണം, സഭാ തലവനെന്ന നിലയില്‍ പരി. പിതാവ് ഒരു നൈയാമിക വ്യക്തിയാണ് (Juridic person). പ്രസ്തുത സ്ഥാനത്തിരിക്കുന്ന വ്യക്തി തന്റെ ചുമതലയുടെ ഭാഗമായി നടത്തുന്ന ഭരണപരമായ തീരുമാനങ്ങള്‍ സാധുവായിരിക്കും.

will be continued

തിരുവെഴുത്തിന്റെ ഭാഷാ ശൈലി


റോമിന്റെ ഔദ്യോഗിക രേഖകളെല്ലാം പരമ്പരാഗകമായി ആദ്യം പുറപ്പെടുവിക്കുന്നത് ലത്തീന്‍ ഭാഷയിലായിരുന്നു. പ്രസ്തുത രേഖകളുടെ ആദ്യത്തെ രണ്ടു മൂന്ന് പദങ്ങളിലാണ് ആ രേഖകള്‍ അറിയപ്പെടുന്നത് (ഉദാ. ഇന്‍ യൂണിവേഴ്‌സി ക്രിസ്ത്യാനി). അടുത്ത കാലത്ത് ഫ്രാന്‍സീസ് പാപ്പ ഇറ്റാലിയന്‍ ഭാഷയില്‍ ഫ്രത്തെല്ലി തുത്തി എന്ന ചാക്രിക ലേഖനം പുറപ്പെടുവിച്ചതാണ് ഇതിന് ഒരു അപവാദം. ഭരണപരമായ നടപടികള്‍ എടുക്കുമ്പോള്‍ പുതുതായി എടുക്കാന്‍ പോകുന്ന കാര്യം പ്രാബല്യത്തില്‍ വരുന്നതിന് ബദലായി മുമ്പ് നിലനിന്നിരുന്നതോ പുതിയ നടപടിയ്ക്ക് തടസ്സം നില്‍കുന്നതോ ആയോ എന്തെങ്കിലും നിയമങ്ങള്‍ ഉണ്ടെങ്കില്‍ അവയെ അസാധുവാക്കിക്കൊണ്ടാണ് രേഖകള്‍ നല്‍കുന്നത്. മാത്രമല്ല, പ്രസ്തുത രേഖകള്‍ പ്രാബല്യത്തില്‍ വരുത്തുന്നതിന് കല്‍പനയുടെ മാതൃകയിലുള്ള ശൈലിയാണ് രേഖകളില്‍ ചേര്‍ക്കുന്നത്.

1911 ല്‍ കോട്ടയം വികാരിയത്ത് തെക്കുംഭാഗര്‍ക്കായി സ്ഥാപിച്ചു നല്‍കിക്കൊണ്ട് പത്താം പീയൂസ് മാര്‍പാപ്പ പുറപ്പെടുവിച്ച ഇന്‍ യൂണിവേഴ്‌സി ക്രിസ്ത്യാനി എന്ന തിരുവെഴുത്ത് പരിശോധിക്കാം. ബൂള പ്രാബല്യത്തില്‍ വരുത്തിക്കൊണ്ട് രേഖപ്പെടുത്തിയിരിക്കുന്ന ഭാഗം താഴെക്കൊടുത്തിരിക്കുന്നു.

ഈ കല്‍പന എല്ലാക്കാലത്തും ഫലപ്രദവും പ്രാബല്യമുള്ളതും സുസ്ഥിരമായുള്ളതും ആയിരിക്കുമെന്നും, ഈ കല്‍പനയുടെ ഫലം പരിപൂര്‍ണമായി പ്രയോഗത്തില്‍ വരുത്തണമെന്നും ഈ കല്‍പന ഇന്നും മേലാലും ആരെയെല്ലാം സ്പര്‍ശിക്കുമോ അവരെല്ലാവരും ഈ കല്‍പനയെ പൂര്‍ണമായി എല്ലാ സംഗതിയിലും കീഴ്‌പെട്ട് സ്വീകരിച്ചുകൊള്ളണമെന്ന് നാം ആഗ്രഹിക്കുകയും തീരുമാനിക്കുകയും ചെയ്യുന്നു. ഈ കല്പനയ്ക്ക് അനുയോജ്യമല്ലാത്തതായി ഏതെങ്കിലും അധികാര സ്ഥാനത്തുനിന്നും അറിഞ്ഞുകൊണ്ടോ അറിയാതെയൊ കൊണ്ടുവരുന്നതാകയാല്‍ ആയത് അസാധുവായിരിക്കുന്നതാണ്.”

അനുമാനങ്ങള്‍
1. ഈ കല്‍പന എല്ലാക്കാലത്തേക്കുമുള്ളതാണ്: സുസ്ഥിരമാണ്.
2. അത് പൂര്‍ണമായി പ്രയോഗത്തില്‍വരുത്തുക
3. ഈ കല്‍പന ഇന്നും മേലാലും ആരെയെല്ലാം സ്പര്‍ശിക്കുമോ അവരെല്ലാവരും ഈ കല്‍പനയെ പൂര്‍ണമായി എല്ലാ സംഗതിയിലും കീഴ്‌പെട്ട് സ്വീകരിച്ചുകൊള്ളണം.
4. ഈ കല്പനയ്ക്ക് അനുയോജ്യമല്ലാത്തതായി ഒന്നും വരാന്‍ പാടില്ല
5. അനുയോജ്യമല്ലാത്ത ഒന്നും ഏതെങ്കിലും അധികാര സ്ഥാനത്തുനിന്നും അറിഞ്ഞുകൊണ്ടോ അറിയാതെയൊ കൊണ്ടുവരുന്നതാകയാല്‍ ആയത് അസാധുവായിരിക്കുന്നതാണ്

ഇത്രമാത്രം ശക്തമായ കല്‍പന കോട്ടയം വികാരിയത്ത് സ്ഥാപിച്ചപ്പോള്‍ മാര്‍പാപ്പ നല്‍കിയതിനാല്‍ ആരാലും ഈ കല്‍പന ഭേദഗതി ചെയ്യാനാവില്ലയെന്ന് ചിന്തിക്കുന്നത് ന്യായമാണ്. അടുത്തതായി പരിശോധിക്കേണ്ടത് തെക്കുംഭാഗജനത്തിന്റെ പ്രത്യേകതകള്‍ പരിഗണിച്ച് തെക്കുംഭാഗര്‍ക്കായി മാത്രമാണോ ഇങ്ങനെ ശക്തമായ കല്‍പന പരി.സിംഹാസനം നല്‍കിയതെന്നാണ്.

19 ആം നൂറ്റാണ്ടിന്റെ അവസാന പാദങ്ങളില്‍ നല്‍കപ്പെട്ട രേഖകള്‍
1886 ലാണ് ഇന്ത്യയില്‍ ലത്തീന്‍ ഹയരാര്‍ക്കി സ്ഥാപിച്ചുകൊണ്ട് മാര്‍പാപ്പ തിരുവെഴുത്ത് നല്‍കിയത്. (അതിനു മുമ്പും രേഖകളുണ്ടെങ്കിലും 1886 മുതലുള്ള രേഖകളാണ് ഇവിടെ പരിശോധിക്കപ്പെടുന്നത്). ഇന്ത്യയിലെ കത്തോലിക്കരെ മുഴുവന്‍ ഒരു ഹയരാര്‍ക്കി (അധികാരക്രമം) യുടെ കീഴിലാക്കിക്കൊണ്ട് ലിയോ 13 മന്‍ പാപ്പ പുറപ്പെടുവിച്ച തിരുവെഴുത്താണ് ഹുമാനെ സലൂത്തീസ്. പ്രസ്തുത രേഖപ്രകാരം സുറിയാനികത്തോലിക്കരെല്ലാവരും വരാപ്പുഴ അതിരൂപതയുടെ കീഴിലാക്കപ്പെട്ടു. ഈ തിരുവെഴുത്ത് പ്രാബല്യത്തില്‍ വരുത്തിക്കൊണ്ട് നല്‍കിയ രേഖയുടെ അവസാനഭാഗം ഇപ്രകാരമാണ്.

“Finally we decree that this letter of ours cannot at any time, by any defect of subreption or deception or by any fault of our intension be censured or impugned, and it will be for ever valid and lasting, as well as obtain its effect in everything, and must always be inviolably observed… and whatsoever else to the contrary, even meriting particular mention; we explicitly derogate from all these in so far as they thwart what has been said above. …Let it be unlawful for anyone to infringe upon or dare temerariously to contradict this document of our erection, constitution, institution, restitution, dismemberment, suppression, assignment, annexation, attribution, decree, mandate and will. If anyone should presume to attempt such a thing, he shall know that he incurs the presume to attempt such a thing, he shall know that he incurs the wrath of Almighty God and of his blessed Apostle Peter and Paul” (Humanae Salutis dated 01 September 1886)

(Decernimus tandem has Nostras litteras nullo unquam tempore de subreptionis aut obreptionis vitio, sive intentionis Nostrae alioque quovis defectu notari vel impugnari posse, et semper validas ac firmas fore, suosque effectus in omnibus obtinere ac inviolabiliter observari debere, … quibus omnibus, quatenus supra dictis obstant, expresse derogamus…. Nulli ergo hominum liceat hanc paginam Nostrae erectionis, constitutionis, institutionis, restitutionis, dismembrationis, suppressionis, adsignationis, adiectionis, attributionis, decreti, mandati ac voluntatis infringere, vel ei ausu temerario contraire. Si quis autem haec attentare praesumpserit, indignationem omnipotentis Dei et beatorum Petri et Pauli Apostolorum Eius se noverit incursurum.)

പ്രസ്തുത തിരുവെഴുത്തു പറയുന്നത് ഈ രേഖ എല്ലാക്കാലത്തേയ്ക്കും സാധുവായതും നിലനില്‍കുന്നതും ആരാലും അറിഞ്ഞോ അറിയാതെയോ ലംഘിപ്പെടാന്‍ പാടുള്ളതല്ലെന്നുമാണ്. ഇതിനു വിരുദ്ധമായതെല്ലാം അസാധുവായി പ്രഖ്യാപിക്കുന്നു. മാത്രമല്ല, ഇത് ലംഘിക്കാന്‍ ശ്രമിക്കുന്നത് നിയമവിരുദ്ധവും അതിന് തുനിയുന്നവര്‍ക്ക് ദൈവകോപം ഉണ്ടാകുമെന്നുമാണ്.

പ്രസ്തുത രേഖയുടെ സ്ഥിതി
തൊട്ടടുത്ത വര്‍ഷം 1887 ല്‍ പ്രസ്തുത തിരുവെഴുത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് വരാപ്പുഴ വികാരിയത്തില്‍ നിന്ന് സുറിയാനിക്കാരെ വേര്‍പെടുത്തി തൃശൂര്‍ കോട്ടയം എന്നീ സുറിയാനി വികാരിയത്തുകള്‍ സ്ഥാപിച്ചു. എല്ലാക്കാലത്തേയ്ക്കുംവേണ്ടി നിലനില്‍കുന്നതാണെന്ന് പറഞ്ഞ പുറപ്പെടുവിച്ച തിരുവെഴുത്തിന്റെ (അതെ രീതിയിൽത്തന്നെയുള്ള) ആയുസ് ഒരു വര്‍ഷം മാത്രമായിരുന്നുവെന്ന് സാരം. അതായത് പരി. സിംഹാസനം പ്രാബല്യത്തില്‍ വരുത്തിയ ഒരു രേഖ പരി. സിംഹാസനത്തിന് ഭേദഗതി ചെയ്യാമെന്നാണ്. ആരാലും മാറ്റാപ്പെടാന്‍ പാടുള്ളതല്ലയെന്നും അങ്ങനെ ചെയ്താല്‍ ദൈവകോപംപോലും ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച രേഖ അതേ മാര്‍പാപ്പ തന്നെ ഭേദഗതി ചെയ്തു. അതിനര്‍ത്ഥം, തിരുവെഴുത്തുകള്‍ സൂചിപ്പിക്കുന്ന ശപഥശൈലിയിലുള്ള പ്രയോഗങ്ങള്‍ക്ക് വിലയില്ലെന്നാണോ? അല്ല, അവ അനുസരിക്കപ്പെടേണ്ടതാണെന്ന സൂചനയാണ് മേല്‍കൊടുത്തിരിക്കുന്ന പ്രയോഗങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രസ്തുത ശപഥ ശൈലിയിലുള്ള പ്രയോഗങ്ങള്‍ ആധികാരികതയെ സൂചിപ്പിക്കുന്നതോടൊപ്പം അവ തിരുവെഴുത്തുകളുടെ അക്കാലത്തെ രീതിയുമാണെന്ന് നമ്മെ ഓര്‍മിപ്പിക്കുന്നു.

will be continued: Quod jampridem and Quae rei sacrae of 1896

Fr M Kochadampallil

സമുദായബോധം ഉണര്‍ത്തുമ്പോഴുള്ള ചരിത്രപ്പിശകുകള്‍

ബഹു. ഫാ. ജോബി പാറയ്ക്കച്ചെരുവിലിന്റെ ക്‌നാനായ സമുദായത്തെ കുറിച്ചുള്ള വീഡിയോ കാണുവാനിടയായി. സമുദായആവേശം വളര്‍ത്തുവാന്‍ ഉപകരിക്കുന്ന തരത്തിലുള്ള വീഡിയോയാണ് ഇതെങ്കിലും ഭാഗിക സത്യങ്ങള്‍ അവതരിപ്പിച്ച് ഇതര ക്രൈസ്തവ സഹോദരരെ മോശമായി ചിത്രീകരിക്കുന്ന രീതി ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് കരുതുന്നു. കാരണം ചരിത്രപരമായ അനേകം പിശകുകള്‍ ഈ അവതരണത്തിലുണ്ട്. അത് സഭാവിരുദ്ധത ഉണ്ടാക്കുവാന്‍ ഇടയാക്കും. വീഡിയോയിലെ ചരിത്രപരമായ തെറ്റുകള്‍ ഏവയെന്ന് നോക്കാം.

1887 ലെ കോട്ടയം വികാരിയത്ത്
തൃശൂര്‍, കോട്ടയം വികാരിയത്തുകള്‍ 1887 ല്‍ സ്ഥാപിക്കപ്പെട്ടത് ക്‌നാനായക്കാരുടെ പ്രാധാന്യം പരിഗണിച്ചാണ് തെക്കുംഭാഗര്‍ കൂടുതലുള്ള കോട്ടയത്ത് ഒരു വികാരിയത്ത് വന്നതെന്ന് വ്യാഖ്യാനിക്കുന്നത് ചരിത്രപരമായ പിശകാണ് (മിനിട്ട് 7:19-20). റീത്തുപരവും ഭൂമിശാസ്ത്രപരവുമായ തിരിവാണ് അക്കാലത്ത് രണ്ടു സുറിയാനി വികാരിയത്തുകള്‍ സ്ഥാപിച്ചതിന് പിന്നില്‍. അതില്‍ സാമുദായികമായ മാനദണ്ഡങ്ങളായിരുന്നില്ല

ലവീഞ്ഞു പിതാവ് ആസ്ഥാനം കോട്ടയത്ത് നിന്ന് ചങ്ങനാശേരിയിലേയ്ക്ക് മാറ്റിയത്
പഴയ കോട്ടയം വികാരിയത്തിന്റെ ആസ്ഥാനം കോട്ടയത്ത് നിന്ന് ചങ്ങനാശേരിക്ക് മാറ്റിയത് തെക്കുംഭാഗരോടുള്ള ഭൂരിപക്ഷത്തിന്റെ വിരോധം മൂലമായിരുന്നുവെന്ന് പറയുന്നത് ചരിത്രപരമായ തെറ്റാണ്. എന്തുകൊണ്ടാണ് ലവീഞ്ഞ് പിതാവ് ആസ്ഥാനം കോട്ടയത്ത് നിന്ന് മാറാന്‍ ആഗ്രഹിച്ചതെന്ന് പിതാവിന്റെ തന്നെ എഴുത്തുകളില്‍നിന്ന് വ്യക്തമാണ്. പ്രധാന കാരണം, കോട്ടയം അക്കാലത്ത് കത്തോലിക്കരുടെ കേന്ദ്രമായിരുന്നില്ല എന്നതായിരുന്നു. 12000 പേര്‍ അധിവസിച്ചിരുന്ന കോട്ടയത്ത് പുത്തന്‍കൂര്‍ വിഭാഗക്കാര്‍ക്കായിരുന്നു മേല്‍ക്കൈ. കത്തോലിക്കരായി അന്നുണ്ടായിരുന്നത് 300 പേര്‍ മാത്രമായിരുന്നു. ചങ്ങനാശേരി കത്തോലിക്കരുടെ കേന്ദ്രവും കത്തീഡ്രലായി ഉപയോഗിക്കാന്‍ കഴിയുന്ന ഒരു വലിയ ദൈവാലയവും അന്നുണ്ടായിരുന്നു. തന്റെ ആസ്ഥാനം കോട്ടയത്തു നിന്ന് ചങ്ങനാശേരിക്ക് മാറ്റാനുള്ള ആഗ്രഹം ലവീഞ്ഞു പിതാവ് 16 ആഗസ്റ്റ് 1889ലും 16 ഒക്‌ടോബറിലും തുടര്‍ന്നും ആവര്‍ത്തിച്ച് അപ്പസ്‌തോലിക് ഡലഗേറ്റിനെ അറിയിച്ചു. ഡലഗേറ്റ് ലവീഞ്ഞ് പിതാവിന്റെ ആവശ്യം റോമിനെ അറിയിച്ചപ്പോള്‍ 15 സെപ്തംബര്‍ 1890 ല്‍ കൂടിയ പ്രപ്പഗാന്ത ഫീദയുടെ കൗണ്‍സില്‍ നിര്‍ദേശിച്ചത് കോട്ടയം വികാരി അപ്പസ്‌തോലിക്ക എന്ന പേര് നിലനിര്‍ത്തിക്കൊണ്ട് ആസ്ഥാനം മാറുവാനാണ്.

തീരുമാനം ലവീഞ്ഞ് പിതാവിന്റേത് മാത്രം
കോട്ടയത്ത് നിന്ന് തന്റെ ഭരണകേന്ദ്രം മാറ്റാനുള്ള തീരുമാനം ലവീഞ്ഞ് പിതാവിന്റേത് മാത്രമായിരുന്നുവെന്നത് തുടര്‍ന്നു കാണുന്ന എഴുത്തുകളില്‍നിന്നും വ്യക്തമാണ്. മലയാറ്റൂര്‍, ഇടപ്പള്ളി തുടങ്ങിയ പ്രദേശങ്ങള്‍ ഒക്കെ ഉള്‍ക്കൊള്ളുന്ന പഴയ കോട്ടയം വികാരിയത്തിന്റെ ആസ്ഥാനം ചങ്ങനാശേരിക്ക് മാറ്റിയത് ഭൂരിപക്ഷം വരുന്ന ജനസാമാന്യത്തിന്റെ അപ്രീതിക്ക് കാരണമായി. ആസ്ഥാനം മാറണമെങ്കില്‍ അത് വികാരിയത്തിന്റെ സാമാന്യം നടുക്കായിരുന്ന കുറവിലങ്ങാട്ടേയ്‌ക്കോ മീനച്ചില്‍ പ്രദേശത്ത് എവിടെയെങ്കിലുമോ ആവണമെന്നതായിരുന്നു നിധീരിയച്ചന്റെയും കൂട്ടരുടെയും ആവശ്യം. പക്ഷേ, പഴേപറമ്പിലച്ചനായിരുന്നു (അന്ന് സെക്രട്ടറി) ആസ്ഥാനം ചങ്ങനാശേരിക്ക് മാറുന്നതിന് സഹായം ചെയ്തത്.

കമ്മ്യൂനിക്കേഷന്‍ സാധ്യതകള്‍ തുലോം വിരളമായ അന്നത്തെ വികാരിയത്തിന്റെ തെക്കേ അതിര്‍ത്തിയിലേക്ക് ആസ്ഥാനം മാറിയതില്‍ പ്രതിഷേധിച്ചു 1892 ല്‍ പല എഴുത്തുകളും റോമിലേയ്ക്ക് ചെന്നിരുന്നു. വൈദികരും ജനങ്ങളും 04 മെയ് 1892 ല്‍ റോമിലേക്ക് അയച്ച എഴുത്തില്‍ രേഖപ്പെടുത്തിയരിക്കുന്നത് വികാരി അപ്പസ്‌തോലിക്ക കോട്ടയത്ത് നിന്ന് വാസസ്ഥാനം ചങ്ങനാശേരിക്ക് മാറ്റിയതില്‍ സുറിയാനി കത്തോലിക്കര്‍ അസംതൃപ്തരാണെന്നായിരുന്നു. ഈ മാറ്റത്തെക്കുറിച്ച് വികാരിജനറാളിനോടോ (നിധീരിയച്ചന്‍) ഉപദേശകരോടെ ആരാഞ്ഞിട്ടില്ലായെന്നും അവര്‍ എഴുതി.

വസ്തുത ഇതായിരിക്കേ, കോട്ടയത്ത് നിന്ന് ബിഷപ്പ് ലവീഞ്ഞ് തന്റെ ആസ്ഥാനം ചങ്ങനാശേരിക്ക് മാറ്റിയതിന് കാരണം തെക്കുംഭാഗരെ അംഗീകരിക്കാനുള്ള ഭൂരിപക്ഷത്തിന്റെ വൈമുഖ്യമാണെന്ന് പറഞ്ഞുവയ്ക്കുന്നത് ചരിത്രപരമായി ശരിയല്ല. ആരെയെങ്കിലും ശത്രു പക്ഷത്ത് സ്ഥാപിച്ച് സമുദായ വികാരമുണര്‍ത്തി കയ്യടി മേടിക്കാനുള്ള ശ്രമം ആത്യന്ധികമായി ദോഷമേ ഉണ്ടാക്കൂ..


തുടരും..

In humility value others above yourselves (Philippians 2,3)

വി. പൗലോസ് ശ്ലീഹ പറയുന്നു;”മാത്സര്യമോ വ്യർത്ഥാഭിമാനമോ മൂലം നിങ്ങൾ ഒന്നും ചെയ്യരുത്. ഓരോരുത്തരും താഴ്മയോടെ മറ്റുള്ളവരെ തങ്ങളേക്കാൾ ശ്രേഷ്ഠരായി കരുതണം.
(ഫിലി 2,3)

Fortieth Friday of Lent (Nalpatham Velly)

via crucis 1

നോമ്പിലെ മൂന്ന് പ്രധാനപ്പെട്ട ദിവസങ്ങളാണ് പാതിനോമ്പ്, 36 ആം ഞായറാഴ്ച 40 ആം വെള്ളി. ഇവയുമായി ബന്ധപ്പെട്ട ഭക്താഭ്യാസങ്ങള്‍ സഭയില്‍ നിലനിന്നിരുന്നു.

പാതിനോമ്പ്

പാതിനോമ്പെന്നത് നോമ്പിന്റെ 25 ആം പക്കം വരുന്ന ബുധനാഴ്ചയാണ്. സ്ലീവ ഉയര്‍ത്തലും അത് ഘോഷിക്കലുമാണ് ഇതിന്റെ പ്രധാന കര്‍മ്മം. വി. സ്ലീവ മദ്ബഹായില്‍നിന്നെടുത്ത് ദൈവാലയത്തിന്റെ മൂന്ന് ഭാഗത്തും കൊണ്ടുവന്നതിനുശേഷം ദൈവാലയ മധ്യത്തില്‍ കൊണ്ടുവന്ന ഊറാറ ധരിപ്പിക്കുകയും ചുവന്ന പട്ടവിരിച്ച പീഡത്തിന്‌മേല്‍ അത് സ്ഥാപിക്കുകയും ചെയ്യുന്നു. പുറപ്പാടിലെ പിത്തള സര്‍പ്പത്തെയും കാല്‍വരിയിലെ കുരിശിനെയുമാണ് ഇത് സൂചിപ്പിക്കുന്നത്. ഉയര്‍ത്തപ്പെട്ട കുരിശില്‍ ദൃഷ്ടി പതിപ്പിക്കുന്നവര്‍ രക്ഷ പ്രാപിക്കുമെന്ന് സഭ ഓര്‍മിപ്പിക്കുന്നു.

36 ആം ഞായറാഴ്ച

36 ആം ഞായറാഴ്ചയാണ് മറ്റൊരു പ്രധാന ദിവസം ലത്തീന്‍ സഭയിലാണ് ഇതിന് കര്‍മ്മങ്ങള്‍ പ്രധാനമായുള്ളത്. ഈ ദിവസം പണ്ട് കാലങ്ങളില്‍ ലത്തീന്‍ സഭയില്‍ രൂപങ്ങള്‍ മറച്ചിരുന്നു. പത്രോസ് ശ്ലീഹായും കൂട്ടരും അവന്റെ അടുക്കല്‍നിന്ന് ഓടിപ്പോയതിനെ അനുസ്മരിച്ചാണ് രൂപം മറച്ചിരുന്നതെന്ന് പറയപ്പെടുന്നു. എന്നാല്‍ പുണ്യാത്മാക്കളെല്ലാം ഈശോയുടെ കുരിശില്‍നിന്ന് ശക്തി സമ്പാദിച്ചാണ് നിത്യരക്ഷ നേടിയത്. അതുകൊണ്ട് ഇന്ന് രൂപം മറയ്ക്കല്‍ വേണ്ടയെന്ന ചിന്ത ലത്തീന്‍ സഭയില്‍ രൂപപ്പെട്ടു. പക്ഷേ, ഇതിന്റെ പിന്നില്‍ മറ്റൊരു അര്‍ത്ഥമുണ്ട്. വിശുദ്ധവാരത്തോടടുക്കുമ്പോള്‍ നമ്മുടെ ധ്യാനവിഷയം ഈശോ മാത്രമാണ്. ഈ ദിവസങ്ങളില്‍ പുണ്യാത്മാക്കളോടും പരി. കന്യകാമറിയത്തോടുമുള്ള പ്രാര്‍ത്ഥനപോലും ഉയര്‍പ്പുഞായറാഴ്ചവരെ പൊതുവേ നടത്താറില്ല. ഇക്കാലത്തെ കേന്ദ്രബിന്ദു ഈശോയും കുരിശും മാത്രമാണ്.

നാല്പതാം വെള്ളി
നാല്പതാം വെള്ളിയെന്നത് പേതൃത്വ തുടങ്ങിയുള്ള നാല്പതാം പക്കമാണ് ഇത്. വി. ഗ്രന്ഥത്തില്‍ നാല്പതിന് പ്രാധാന്യമുണ്ടല്ലോ. ഈശോ പുനരുദ്ധാനവും ജീവനുമാണെന്ന വായനയാണ് ഈ ദിവസത്തിലുള്ളത്.

by Rev. Dr George Karukaparambil