Liturgy

Fortieth Friday of Lent (Nalpatham Velly)

via crucis 1

നോമ്പിലെ മൂന്ന് പ്രധാനപ്പെട്ട ദിവസങ്ങളാണ് പാതിനോമ്പ്, 36 ആം ഞായറാഴ്ച 40 ആം വെള്ളി. ഇവയുമായി ബന്ധപ്പെട്ട ഭക്താഭ്യാസങ്ങള്‍ സഭയില്‍ നിലനിന്നിരുന്നു.

പാതിനോമ്പ്

പാതിനോമ്പെന്നത് നോമ്പിന്റെ 25 ആം പക്കം വരുന്ന ബുധനാഴ്ചയാണ്. സ്ലീവ ഉയര്‍ത്തലും അത് ഘോഷിക്കലുമാണ് ഇതിന്റെ പ്രധാന കര്‍മ്മം. വി. സ്ലീവ മദ്ബഹായില്‍നിന്നെടുത്ത് ദൈവാലയത്തിന്റെ മൂന്ന് ഭാഗത്തും കൊണ്ടുവന്നതിനുശേഷം ദൈവാലയ മധ്യത്തില്‍ കൊണ്ടുവന്ന ഊറാറ ധരിപ്പിക്കുകയും ചുവന്ന പട്ടവിരിച്ച പീഡത്തിന്‌മേല്‍ അത് സ്ഥാപിക്കുകയും ചെയ്യുന്നു. പുറപ്പാടിലെ പിത്തള സര്‍പ്പത്തെയും കാല്‍വരിയിലെ കുരിശിനെയുമാണ് ഇത് സൂചിപ്പിക്കുന്നത്. ഉയര്‍ത്തപ്പെട്ട കുരിശില്‍ ദൃഷ്ടി പതിപ്പിക്കുന്നവര്‍ രക്ഷ പ്രാപിക്കുമെന്ന് സഭ ഓര്‍മിപ്പിക്കുന്നു.

36 ആം ഞായറാഴ്ച

36 ആം ഞായറാഴ്ചയാണ് മറ്റൊരു പ്രധാന ദിവസം ലത്തീന്‍ സഭയിലാണ് ഇതിന് കര്‍മ്മങ്ങള്‍ പ്രധാനമായുള്ളത്. ഈ ദിവസം പണ്ട് കാലങ്ങളില്‍ ലത്തീന്‍ സഭയില്‍ രൂപങ്ങള്‍ മറച്ചിരുന്നു. പത്രോസ് ശ്ലീഹായും കൂട്ടരും അവന്റെ അടുക്കല്‍നിന്ന് ഓടിപ്പോയതിനെ അനുസ്മരിച്ചാണ് രൂപം മറച്ചിരുന്നതെന്ന് പറയപ്പെടുന്നു. എന്നാല്‍ പുണ്യാത്മാക്കളെല്ലാം ഈശോയുടെ കുരിശില്‍നിന്ന് ശക്തി സമ്പാദിച്ചാണ് നിത്യരക്ഷ നേടിയത്. അതുകൊണ്ട് ഇന്ന് രൂപം മറയ്ക്കല്‍ വേണ്ടയെന്ന ചിന്ത ലത്തീന്‍ സഭയില്‍ രൂപപ്പെട്ടു. പക്ഷേ, ഇതിന്റെ പിന്നില്‍ മറ്റൊരു അര്‍ത്ഥമുണ്ട്. വിശുദ്ധവാരത്തോടടുക്കുമ്പോള്‍ നമ്മുടെ ധ്യാനവിഷയം ഈശോ മാത്രമാണ്. ഈ ദിവസങ്ങളില്‍ പുണ്യാത്മാക്കളോടും പരി. കന്യകാമറിയത്തോടുമുള്ള പ്രാര്‍ത്ഥനപോലും ഉയര്‍പ്പുഞായറാഴ്ചവരെ പൊതുവേ നടത്താറില്ല. ഇക്കാലത്തെ കേന്ദ്രബിന്ദു ഈശോയും കുരിശും മാത്രമാണ്.

നാല്പതാം വെള്ളി
നാല്പതാം വെള്ളിയെന്നത് പേതൃത്വ തുടങ്ങിയുള്ള നാല്പതാം പക്കമാണ് ഇത്. വി. ഗ്രന്ഥത്തില്‍ നാല്പതിന് പ്രാധാന്യമുണ്ടല്ലോ. ഈശോ പുനരുദ്ധാനവും ജീവനുമാണെന്ന വായനയാണ് ഈ ദിവസത്തിലുള്ളത്.

by Rev. Dr George Karukaparambil

Three Day Fast at Kaduthuruthy Valiyapally

moonnu-nombu-web

It is an interview regarding the three day fast and Purathunamaskaram at Kaduthuruthy. Though the Syrians of Malabar Church practiced this nomb, a few historical documents are available about it. The Southists (Knanaya Community) of Malabar followed this prayer and maintained this practice in their head church called Kaduthuruthi Valiyapally. 

Bar Mariam: Beautiful Syriac Song sung by Knanaya Catholics

Bar Mariam is a beautiful Syriac song sung by Knanaya Catholics during the occasion of the wedding. Normally the Knanaya priests sing this song just after the wedding just as a final blessing. The  beauty of the melody is very attractive. It was supposed to be composed in the East Syrian Church and was prevalent in Malabar. Knanaya Catholics consider it as one of the essential part of their wedding celebration. It was sung on the occasions of festivity and solemnity.

The meaning of the song:

  1. Son of Mary, Son of Mary the Son of God Mary bore – R
    2. The branch grew forth as the prophecy – R
    3. He sanctified water by His baptism – R
    4. He sent the Spirit the Paraclete – R
    5. He ate the Passover with His disciples – R
    6. Glory be to Your name from every mouth – R
    7. Forever and ever amen and amen

Moonnu nombu prayers at Rome

moonnu-nombu-web

knanaya community Rome celebrated the Moonnunombu at San Pio V Church, Cornelia, Rome on 05 February 2017.

കടുത്തുരുത്തി വലിയ പള്ളിയിൽ നൂറ്റാണ്ടുകളായി നടത്തിവരുന്ന മൂന്നു നോമ്പ് നമസ്കാരം റോമിലെ ക്നാനായ സമൂഹവും ഭക്തി പൂർവം ആചരിച്ചു. സുറിയാനി പാരമ്പര്യം അനുസരിച്ചു നോമ്പിലെ പ്രാർത്ഥനയിൽ പല പ്രാവിശ്യം നിലത്തു കുമ്പിട്ട് കരുണ യാചിക്കുന്ന രീതിയുണ്ട്. ഇപ്രകാരം ദൈവ കരുണ യാചിച്ചുകൊണ്ടും അനുതാപം പ്രകടിപ്പിച്ചുകൊണ്ടും ദൈവജനം വലിയ നോമ്പിലേക്കു ഒരുങ്ങുകയും ചെയ്യുന്നു. പുരാതന സുറിയാനി രീതിയിലെ പാരമ്പര്യ പ്രകാരമാണ് റോമിലെ മൂന്നു നോമ്പ് നമസ്കാരം ആചരിച്ചത്. പ്രസ്തുത വീഡിയോ കാണാം.

The Three day fast traditionally called Moonnunombu in Malayalam was a special spiritual practice existed among the Christians of Malabar. It was also called the Rogation of Ninivites, Bavoosa of the Ninivites and Three day fast. St Thomas Christians practiced this fast or nomb as in the manner of the rogation of the Ninivites during the time of Jonah. It was celebrated 18 days before Great fast. Though it was a fast of the Syrian Church in the post apostolic period, the Christians connected it with prophet Jonah of OT. Church in India followed the Syrian tradition as she was in relation and guidance of the Persian prelates.

Rogations of Nineveh (three day fast) and Kaduthuruthy

Though the Syrians of Malabar Church practiced this nomb, a few historical documents are available about it. The Southists (Knanaya Community) of Malabar followed this prayer and maintained this practice in their head church called Kaduthuruthi Valiyapally. The prayer which is posted in the video is called Purathunamaskaram, a traditional prayer done outside the church before the stone cross.

Gouvea, the secretary of Menezis who convoked the Synod in 1599 in the Southist church of Diamper, reported that in Malabar, Christians practiced the three day fast and each day they prayed in the churches and at the end ate nercha kanji. But with regard to Purathunamaskaram there was no indication in any documents. Southists considered it as their unique prayer and therefore, even Southist Jacobites also attended this prayer even after the division in 1653. Mathew Makil, the then vicar general of the Southists in the Vicariate of Kottayam gives a small description about the prayer of purathunamaskaram (of 1895) at Kaduthuruthi in his Chronicle.

Mar Alexander Choolaparambil encouraged the three day fast during his tenure as the bishop of Kottayam. He supported the efforts of the priests to print the Syriac texts to popularize it and sent letters to all the parishes in the diocese and indicated their traditional role in the fast celebration at Kaduthuruthy.

The present Syriac text of the three day fast is taken from the Syriac collection of Rev. Fr. Mathew Chellakandathil, the malpan of the Archdiocese of Kottayam.

The following historical part is taken from: Kottayamad.org 

മൂന്ന്‌ നോമ്പ്‌
കേരള സഭയിലും കല്‍ദായ സഭയിലും നെസ്‌തോറിയന്‍ സഭയിലും അന്ത്യോക്യന്‍ മലങ്കര സഭകളിലും അലക്‌സാണ്‌ഡ്രിയന്‍ സഭയിലും വലിയ നോമ്പിന്‌ മുമ്പ്‌ ആചരിച്ചുവരുന്ന മൂന്ന്‌ ദിവസത്തെ നോമ്പുണ്ടായിരുന്നു.

നിനിവേക്കാരുടെ ഉപവാസവും മൂന്ന്‌ നോമ്പിന്റെ ചൈതന്യവും

നിനിവേ നഗരത്തില്‍ പോയി നഗരവാസികളോട്‌ മനസ്‌തപിക്കണമെന്ന്‌ ആഹ്വാനം ചെയ്യുവാന്‍ ദൈവം യോനാപ്രവാചകനോട്‌ കല്‌പിച്ചെങ്കിലും അദ്ദേഹം കല്‌പന ലംഘിച്ച്‌ എതിര്‍ദിശയിലേയ്‌ക്ക്‌ പോയി. പക്ഷേ യാത്രയുടെ ഇടയില്‍ അദ്ദേഹം കടലിലെറിയപ്പെടുകയും മത്സ്യം പ്രവാചകനെ വിഴുങ്ങുകയും ചെയ്‌തു. മൂന്ന്‌ നാള്‍ മത്സ്യത്തിന്റെ ഉള്ളിലകപ്പെട്ട പ്രവാചകന്‍ മനസ്‌തപിച്ചപ്പോള്‍ ദൈവഹിതപ്രകാരം മത്‌സ്യം പ്രവാചകനെ കടല്‍ത്തീരത്ത്‌ ഛര്‍ദ്ദിച്ചിട്ടു. തുടര്‍ന്ന്‌ യോനാ പ്രവാചകന്‍ നിനിവേയില്‍ പ്രസംഗിക്കുകയും ജനം മുഴുവന്‍ മാനസാന്തരപ്പെടുകയും ചെയ്‌തു.ജനം ദൈവകാരുണ്യത്തിനുവേണ്ടി നടത്തുന്ന രോദനവും യാചനയുമാണ്‌ മൂന്ന്‌ നോമ്പിന്റെ അന്തസത്ത. ധ്യാനത്തിനും ജീവിതനവീകരണത്തിനുംവേണ്ടിയുള്ള ഒരു അവസരമായിട്ടാണ്‌ പിതാക്കന്മാര്‍ മൂന്ന്‌ നോമ്പിനെ കാണുന്നത്‌. വി. ഗ്രന്ഥത്തിലെ, യോനാ പ്രവാചകന്റെ പുസ്‌തകത്തിലെ തിരുവചനങ്ങള്‍ക്കനുസരിച്ച്‌ മനസ്‌തപിച്ച്‌ ജീവിതത്തിലേയ്‌ക്ക്‌ തിരിയാനുള്ള ആഹ്വാനമാണ്‌ പുറത്തുനമസ്‌കാരത്തില്‍ കാണുന്നത്‌. നാഥാ … .. കനിയണമേ എന്ന യാചനയാണ്‌ ഹൃദയസ്‌പര്‍ക്കായവിധം ഈ തിരുക്കര്‍മങ്ങളിലുടനീളം കേള്‍ക്കുന്നത്‌.

മൂന്ന്‌ നോമ്പ്‌ കേരളത്തില്‍
1599 ല്‍ കടുത്തുരുത്തി സന്ദര്‍ശിച്ച മെനേസിസ്‌ മെത്രാപ്പോലീത്തയുടെ സെക്രട്ടറി ഗുവെയാ നല്‌കുന്ന യാത്രാ വിവരണത്തില്‍ മൂന്ന്‌ നോമ്പിനെക്കുറിച്ച്‌ പ്രതിപാദിക്കുന്നുണ്ട്‌.

പുറത്തുനമസ്‌കാരം

മൂന്ന്‌നോമ്പിനോടനുബന്ധിച്ച്‌ കടുത്തുരുത്തി വലിയപള്ളിയില്‍ ചൊവ്വാഴ്‌ചവൈകുന്നേരം ചരിത്രപ്രസിദ്ധമായ കരിങ്കല്‍ കുരിശിങ്കല്‍വച്ച്‌ പരമ്പരാഗതമായി നടത്തിവരുന്ന ഒരു പ്രാര്‍ത്ഥനാശുശ്രൂഷയാണ്‌ പുറത്തുനമസ്‌കാരം. സുറിയാനിഭാഷയിലായിരുന്ന പ്രസ്‌തുതശുശ്രൂഷകള്‍ ഇപ്പോള്‍ മലയാളത്തില്‍ തര്‍ജിമചെയ്‌ത്‌ ഉപയോഗിച്ചുവരുന്നു. പഴയനിയമത്തില്‍ നിനിവേ നിവാസികള്‍ ദൈവകോപത്തില്‍നിന്നും ശിക്ഷയില്‍നിന്നും യൗനാന്‍ പ്രവാചകന്റെ ആഹ്വാനമനുസരിച്ച്‌ തപസ്സും പ്രായ്‌ശ്ചിത്തവുംവഴി രക്ഷനേടിയ സംഭവമാണ്‌ ഇത്‌ വിവരിക്കുന്നത്‌. യൗനാന്‍ പ്രവാചകന്റെ ജീവിതത്തിലെ വിവിധ സംഭവങ്ങളും – ദൈവഹിതത്തില്‍നിന്നുള്ള ഒളിച്ചോട്ടം, കടലിലെറിയപ്പെടുന്നത്‌, മത്സ്യത്തിന്റെ ഉദരത്തില്‍ കഴിഞ്ഞത്‌, നിനിവയിലേയ്‌ക്കുള്ള മടക്കവും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും- ഈ പ്രാര്‍ത്ഥനകളിലും വായനകളിലും കാണാം.
ദൈവകൃപസ്വീകരിച്ചിട്ടും ദൈവത്തില്‍നിന്നും അകന്നുപോകുന്നവര്‍ക്കുള്ള രക്ഷയുടെ ദിവസമായി ഈ നമസ്‌കാരദിവസം കണക്കാക്കുന്നു. ഹൃദയസ്‌പര്‍ശിയായ കാറോസൂസകളും അവയ്‌ക്ക്‌ പ്രത്യുത്തരമായി നാഥാ കനിയണമേയെന്ന ഗീതവും ഈ പ്രാര്‍ത്ഥനശുശ്രൂഷയുടെ ഭാഗമാണ്‌. ബായേനന്‍ മെന്നാക്‌മാറന്‍ (ഞങ്ങളുടെ കര്‍ത്താവേ അങ്ങയോട്‌ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു) എന്ന യാചനഗാനം ഈ പ്രാര്‍ത്ഥനയില്‍ പലപ്രാവിശ്യം മുട്ടുകുത്തി ആലപിക്കുന്നു.

Suvara മംഗളവാർത്ത

mangalavartha-1-new

ദൈവം മനുഷ്യനായി അവതരിക്കാൻ പോകുന്നുവെന്ന മംഗളവാർത്ത ശ്രവിച്ച മറിയത്തെയെ ധ്യാനിക്കുന്ന നാം അവളിലൂടെ എളിയവനായി ജനിച്ച ഈശോമിശിഹായെ സ്വീകരിക്കാൻ ഒരുങ്ങുകയാണ്. മംഗളവാർത്തയ്ക്ക് സുറിയാനിഭാഷയിൽ സൂബാറ എന്ന പറയും. സൂബാറ എന്ന വാക്കിനർത്ഥം അറിയിപ്പ്, പ്രഖ്യാപനം എന്നൊക്കെയാണ്.

ഡിസംബർ 25 ന് മുമ്പുള്ള നാലാഴ്ചയാണ് ഇത്. തിരുപ്പിറവിയ്ക്ക് മുമ്പ് 25 നോമ്പ് മർതോമക്രിസ്ത്യാനികൾ ആചരിച്ചിരുന്നു. പിറവിക്കാലത്തെ യൽദ എ്ന്ന സുറിയാനിയിൽ വിളിക്കുന്നു. മറിയത്തിന് ഗബ്രിയേൽ ദൂതൻ നൽകിയ മംഗളകരമായ വാർത്തയെയാണ് ഈ കാലം സൂചിപ്പിക്കുന്നത്. ഈശോയുടെ ജനനത്തെകുറിച്ചുള്ള അറിയിപ്പ്, സ്‌നാപകന്റെ ജനനത്തെകുറിച്ചുള്ള അറിയിപ്പ്, ഈശോയുടെ ജനനം, സ്‌നാനപകന്റെ ജനനം, ഈശോയുടെ ജനനം എന്നവയാണ് ഇക്കാലത്തെ വിശുദ്ധ ഗ്രന്ഥവായനകൾ.

മനുഷ്യനെ സൃഷ്ടിച്ചവനായ ദൈവം മനുഷ്യന്റെ വീഴ്ചയിൽ മനസലിഞ്ഞ് മനുഷ്യാവതാരം ചെയ്ത മഹനീയ സംഭവത്തെയാണ് മംഗളവാർത്തക്കാലത്തിൽ നാം ധ്യാനിക്കുന്നത്. ഈ മഹനീയ സംഭവത്തെ സുറിയാനി പിതാക്കന്മാർ എത്രമനോഹരമായിട്ടാണ് വിവരിച്ചിരിക്കുതെന്ന താഴെവരുന്ന ഗീതം വ്യക്തമാക്കുന്നു.

ആദാമിനെ സൃഷ്ടിച്ചവനിഹവാന്നദാമായി
ആദാമിനെ സംരക്ഷിക്കാനവനാരോഹിതനായി
ആർദ്രത തൂകി ജാതം ചെയ്താദാമിൻ പുത്രിയിൽനിന്നും
അത്ഭുതമീ ജനനം ദുർഘടമേ വർണ്ണിപ്പാൻ
(തിരുപ്പിറവി ഗിതം നമ്പർ 6, ഗീവർഗിസ് വാർദ്ദ)

(13 നൂറ്റാണ്ടിൽ പേർഷ്യൻ സഭയിൽ ജീവിച്ചിരുന്ന പണ്ഡിത കവിയായിരുന്ന ഗീവർഗീസ് വാർദ്ദ എഴുതിയെന്നു കരുതപ്പെടുന്ന സുറിയാനിഗീതത്തിന്റെ മലയാള പരിഭാഷയാണിത്. വിവർത്തനം.. ഫാ. സോണി ഉള്ളാട്ടിക്കുന്നൽേ സി എം ഐ.)

നോമ്പും പ്രാർത്ഥനയുംവഴി സ്വയം വിശുദ്ധീകരിക്കുന്ന ഒരു പാരമ്പര്യം മർത്തോമ്മ ക്രിസ്ത്യാനികളായ നമുക്കുണ്ട്. അതിന്റെ പശ്ചാത്തലത്തിലാണ് ഭാരതസുറിയാനി സഭയിൽ ഇരുപത്തി അഞ്ച് നോമ്പ് കടുന്നവന്നത്. അനുദിനമുള്ള പ്രാർത്ഥനകളിലൂടെയും കൂദാശകളുടെ സ്വീകരണത്തിലൂടെയും നോമ്പിന്റെ അനുഷ്ഠാനത്തിലൂടെയും ഈ മംഗളവാർത്തക്കാലത്ത് നമുക്ക് നമ്മെത്തന്നെ ഒരുക്കാം.

Season of the Dedication of the Church പള്ളിക്കൂദാശാക്കാലം

 

tabore-1

സീറോമലബാര്‍ സഭയുടെ ആരാധനക്രമമനുസരിച്ച് ഒരു വര്‍ഷത്തിലെ 52 ആഴ്ചകളെ 9 കാലങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു. എന്താണ് ക്രമീകരണത്തിന്റെ അര്‍ത്ഥം? ലത്തീന്‍ക്രമത്തിലും കാലങ്ങളെ വിവിധ ഘട്ടങ്ങളിലായി ക്രമപ്പെടുത്തിയിട്ടുണ്ട്. അവയെ സൂചിപ്പിക്കാന്‍ പച്ച, വെള്ള, വയലറ്റ്, ചുവപ്പ് തുടങ്ങിയ തിരുവസ്ത്രങ്ങള്‍ ക്രമപ്പെടുത്തിയിട്ടുണ്ട്. ലത്തീന്‍ക്രമത്തിലെ പ്രത്യേകത ഈ കാലത്തിലെ ഓരോ ദിവസവും ഓരോ വിശുദ്ധനോടൊ വിശുദ്ധയോടൊ ബന്ധപ്പെടുത്തി ആഘോഷിക്കുന്നു. ഇതിനെ സാങ്ച്വറല്‍ സൈക്കള്‍ (Sanctural Cycle)എന്നു വിളിക്കുന്നു. എന്നാല്‍ പൗരസ്ത്യ ആരാധനക്രമമനുസരിച്ച് ഓരോ കാലവും നമ്മുടെ കര്‍ത്താവീശോമിശിഹായുടെ രക്ഷാകര സംഭവുമായിയാണ് (Temporal Cycle) ബന്ധപ്പെടുത്തിയിരിക്കുന്നത്.

മംഗളവാര്‍ത്തക്കാലത്തിലാരംഭിക്കുന്ന സീറോമലബാര്‍ ആരാധനക്രമവത്സരത്തിലെ അവസാന കാലമാണ് പള്ളിക്കൂദാശാക്കാലം. യുഗാന്ത്യത്തില്‍ മിശിഹാ തന്റെ മണവാട്ടിയായ സഭയെ വിശുദ്ധീകരിച്ച് പിതാവായ ദൈവത്തിന്റെ മുന്നില്‍ സമര്‍പ്പിക്കുന്നതാണ് ഈ കാലഘട്ടത്തിന്റെ ചൈതന്യം. വെളിപാടു പുസ്തകത്തില്‍ ഈ കാലത്തിന്റെ പ്രമേയത്തെ വെളിപ്പെടുത്തുന്ന ഭാഗമായി 21 ആം അധ്യായം കാണാം. ”ഒരു പുതിയ ആകാശവും പുതിയ ഭൂമിയും ഞാന്‍ കണ്ടു. ആദ്യത്തെ ആകാശവും ആദ്യത്തെ ഭൂമിയും കടന്നുപോയി. കടലും അപ്രത്യക്ഷമായി. വിശുദ്ധ നഗരമായ പുതിയ ജറുസലേം ഭര്‍ത്താവിനായി അണിഞ്ഞൊരുങ്ങിയ മണവാട്ടിയെപ്പോലെ, സ്വര്‍ഗത്തില്‍നിന്നു, ദൈവസന്നിധിയില്‍ നിന്നു, ഇറങ്ങിവരുതു ഞാന്‍ കണ്ടു. സിംഹാസനത്തില്‍നിന്നു വലിയൊരു സ്വരം ഞാന്‍ കേട്ടു. ഇതാ, ദൈവത്തിന്റെ കൂടാരം മനുഷ്യരോടുകൂടെ. അവിടുന്നു അവരോടൊത്തു വസിക്കും. അവര്‍ അവിടുത്തെ ജനമായിരിക്കും. അവിടു് അവരോടുകൂടെ ആയിരിക്കുകയും ചെയ്യും. അവിടു് അവരുടെ മിഴികളില്‍നിന്നു കണ്ണീര്‍ തുടച്ചു നീക്കും. ഇനിമേല്‍ ദുഖമോ മുറവിളിയൊ വേദനയോ ഉണ്ടായിരിക്കുകയില്ല. പഴയതെല്ലാം കടന്നുപോയി.” (വെളി. 21, 1 മുതല്‍ 4 വരെ).
തന്റെ വാക്കുകളില്‍ വിശ്വസ്തനായ കര്‍ത്താവീശോമിശിഹായുടെ രണ്ടാം വരവില്‍ അടിയുറച്ചു വിശ്വസിക്കുന്ന സഭ ഈ ലോകത്തെ സഹനങ്ങളില്‍ പ്രത്യാശയോടെ പിടിച്ചു നില്‍ക്കുന്നതും അവനു സാക്ഷ്യം നല്‍കുന്നതും ഈ സ്വര്‍ഗീയ ജറുസലേമിനെ മുന്നില്‍ കണ്ടുകൊണ്ടാണ്. അനുദിന ജീവിതത്തിലെ പ്രതിസന്ധികളില്‍ പ്രതീക്ഷ നഷ്ടപ്പെടുത്താതെ മുേന്നറാന്‍ ഈ കാലഘട്ടം നമ്മെ ഓര്‍മിപ്പിക്കുന്നു. സ്വര്‍ഗ്ഗമെന്നത് ശാരീര സന്തോഷങ്ങള്‍ നല്‍കുന്ന ഒരു സ്ഥലമോ അവസ്ഥയൊ അല്ല മറിച്ച് ത്രിത്വത്തിന്റെ സ്‌നേഹസന്തോഷത്തിലുള്ള പങ്കുപറ്റലാണ്. അതുകൊണ്ടാണ് പള്ളിക്കൂദാശക്കാലത്തിലെ എന്ദാനയില്‍ (ഉച്ചനേരത്തെ പ്രാര്‍ത്ഥന) നാം ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നത് (ലയ്ക്കാ ഏസല്‍ എന്ന ഈണം)

ത്രിത്വത്തിന്‍ തിരു സാദൃശ്യത്തില്‍
മഹിയില്‍ തീര്‍ത്തു തിരുസഭയെ നീ
താതന്‍ പുത്രന്‍ റൂഹായെന്നീ
മൂവരുമൊന്നായി വാഴും ത്രിത്വം
ത്രിത്വത്തോടൊന്നായി വസിക്കാന്‍
നാഥാ വരമരുളീടണമേ നീ.

കടുത്തുരുത്തി മൂന്ന്‌ നോമ്പാചരണവും പുറത്തുനമസ്‌കാരവും

kaduthuruthy-moonnu-nobu-770x320

കടുത്തുരുത്തിവലിയപള്ളിയിലെ ചരിത്രപ്രസിദ്ധമായ മൂന്ന്‌ നോമ്പാചരണവും പുറത്തുനമസ്‌കാരവും ഞായര്‍, തിങ്കള്‍ , ചൊവ്വ ദിവസങ്ങളായിട്ടാണ്‌ എല്ലാ വര്‍ഷവും നടത്തപ്പെടുന്നത്‌. ചൊവ്വാഴ്‌ചദിവസമാണ്‌ ചരിത്രപ്രസിദ്ധമായ പുറത്തുനമസ്‌കാരം. പുരാതന കാലത്ത്‌ പ്രസ്‌തുത ദേശങ്ങളിലെ സുറിയാനിക്രൈസ്‌തവരെല്ലാവരും വളെരെ ഭക്തിനിര്‍ഭരമായി ഈ ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ ശ്രദ്ധിച്ചിരുന്നു. ക്‌നാനായക്കാര്‍ക്ക്‌ കടുത്തുരുത്തിയിലെ മൂന്ന്‌ നോമ്പിലുംപുറത്തുനമസ്‌കാരത്തിലും നിര്‍ബന്ധപൂര്‍വം പങ്കെടുക്കുന്നപാരമ്പര്യമാണുണ്ടായിരുന്നത്‌.
മൂന്ന്‌ നോമ്പ്‌
കേരള സഭയിലും കല്‍ദായ സഭയിലും നെസ്‌തോറിയന്‍ സഭയിലും അന്ത്യോക്യന്‍ മലങ്കര സഭകളിലും അലക്‌സാണ്‌ഡ്രിയന്‍ സഭയിലും വലിയ നോമ്പിന്‌ മുമ്പ്‌ ആചരിച്ചുവരുന്ന മൂന്ന്‌ ദിവസത്തെ നോമ്പുണ്ടായിരുന്നു. വലിയ നോമ്പിലെ പേത്തുര്‍ത്തായ്‌ക്ക്‌ മുമ്പ്‌ മൂന്നാമത്തെ ആഴ്‌ചയിലെ തിങ്കള്‍ , ചൊവ്വ, ബുധന്‍ എന്നീ ദിവസങ്ങളില്‍ നോമ്പാചരിക്കുകയും വ്യാഴാഴ്‌ച തിരുനാളായി ആചരിക്കുകയും ചെയ്യുന്നതാണ്‌ പതിവ്‌.
ചരിത്രം
എ. ഡി. 570 നും 581നും ഇടയ്‌ക്ക്‌ നിനിവേ, ബേസ്‌ഗര്‍മയി, അത്തൂര്‍ എന്നീ പ്രദേശങ്ങളില്‍ കഠിനമായ പ്ലേഗ്‌ ബാധയുണ്ടാവുകയും ജനങ്ങള്‍ മോചനത്തിനായി ദൈവത്തോട്‌ പ്രാര്‍ത്ഥിക്കുകയും ചെയ്‌തു. ഒരു തിങ്കളാഴ്‌ച മുതല്‍ വ്യാഴാഴ്‌ചവരെ കഠിനമായി ഉപവസിക്കുകയും ചെയ്‌തു. പ്ലേഗില്‍നിന്നും വിമോചിതമായതിന്റെ നന്ദിയായി എല്ലാ വര്‍ഷവും ഈ ആചരണം തുടരണമെന്ന്‌ അവിടുത്തെ പാത്രീയര്‍ക്കീസ്‌ തീരുമാനിച്ചതായി പറയപ്പെടുന്നു. ഇതിന്‌ ശേഷമാണ്‌ നിനിവേക്കാരുടെ ഉപവാസവുമായി ഇതിനെ ബന്ധിപ്പിച്ചതെന്ന്‌ പറയാറുണ്ട്‌.
നിനിവേക്കാരുടെ ഉപവാസവും മൂന്ന്‌ നോമ്പിന്റെ ചൈതന്യവും
നിനിവേ നഗരത്തില്‍ പോയി നഗരവാസികളോട്‌ മനസ്‌തപിക്കണമെന്ന്‌ ആഹ്വാനം ചെയ്യുവാന്‍ ദൈവം യോനാപ്രവാചകനോട്‌ കല്‌പിച്ചെങ്കിലും അദ്ദേഹം കല്‌പന ലംഘിച്ച്‌ എതിര്‍ദിശയിലേയ്‌ക്ക്‌ പോയി. പക്ഷേ യാത്രയുടെ ഇടയില്‍ അദ്ദേഹം കടലിലെറിയപ്പെടുകയും മത്സ്യം പ്രവാചകനെ വിഴുങ്ങുകയും ചെയ്‌തു. മൂന്ന്‌ നാള്‍ മത്സ്യത്തിന്റെ ഉള്ളിലകപ്പെട്ട പ്രവാചകന്‍ മനസ്‌തപിച്ചപ്പോള്‍ ദൈവഹിതപ്രകാരം മത്‌സ്യം പ്രവാചകനെ കടല്‍ത്തീരത്ത്‌ ഛര്‍ദ്ദിച്ചിട്ടു. തുടര്‍ന്ന്‌ യോനാ പ്രവാചകന്‍ നിനിവേയില്‍ പ്രസംഗിക്കുകയും ജനം മുഴുവന്‍ മാനസാന്തരപ്പെടുകയും ചെയ്‌തു.ജനം ദൈവകാരുണ്യത്തിനുവേണ്ടി നടത്തുന്ന രോദനവും യാചനയുമാണ്‌ മൂന്ന്‌ നോമ്പിന്റെ അന്തസത്ത. ധ്യാനത്തിനും ജീവിതനവീകരണത്തിനുംവേണ്ടിയുള്ള ഒരു അവസരമായിട്ടാണ്‌ പിതാക്കന്മാര്‍ മൂന്ന്‌ നോമ്പിനെ കാണുന്നത്‌. വി. ഗ്രന്ഥത്തിലെ, യോനാ പ്രവാചകന്റെ പുസ്‌തകത്തിലെ തിരുവചനങ്ങള്‍ക്കനുസരിച്ച്‌ മനസ്‌തപിച്ച്‌ ജീവിതത്തിലേയ്‌ക്ക്‌ തിരിയാനുള്ള ആഹ്വാനമാണ്‌ പുറത്തുനമസ്‌കാരത്തില്‍ കാണുന്നത്‌. നാഥാ … .. കനിയണമേ എന്ന യാചനയാണ്‌ ഹൃദയസ്‌പര്‍ക്കായവിധം ഈ തിരുക്കര്‍മങ്ങളിലുടനീളം കേള്‍ക്കുന്നത്‌.
മൂന്ന്‌ നോമ്പ്‌ കേരളത്തില്‍
1599 ല്‍ കടുത്തുരുത്തി സന്ദര്‍ശിച്ച മെനേസിസ്‌ മെത്രാപ്പോലീത്തയുടെ സെക്രട്ടറി ഗുവെയാ നല്‌കുന്ന യാത്രാ വിവരണത്തില്‍ മൂന്ന്‌ നോമ്പിനെക്കുറിച്ച്‌ പ്രതിപാദിക്കുന്നുണ്ട്‌. കടുത്തുരുത്തിയില്‍ മാത്രമല്ല കുറവിലങ്ങാടും മൂന്ന്‌ നോമ്പ്‌ ആഘോഷമായി കൊണ്ടാടിയിരുന്നു. രണ്ട്‌ ദേശങ്ങളിലുള്ളവര്‍ക്കും പരസ്‌പരം നോമ്പ്‌ ആചരണത്തില്‍ പങ്കെടുക്കാനുതകും വിധമാണ്‌ തീയതികള്‍ ക്രമപ്പെടുത്തിയിരുന്നത്‌.
പുറത്തുനമസ്‌കാരം
മൂന്ന്‌നോമ്പിനോടനുബന്ധിച്ച്‌ കടുത്തുരുത്തി വലിയപള്ളിയില്‍ ചൊവ്വാഴ്‌ചവൈകുന്നേരം ചരിത്രപ്രസിദ്ധമായ കരിങ്കല്‍ കുരിശിങ്കല്‍വച്ച്‌ പരമ്പരാഗതമായി നടത്തിവരുന്ന ഒരു പ്രാര്‍ത്ഥനാശുശ്രൂഷയാണ്‌ പുറത്തുനമസ്‌കാരം. സുറിയാനിഭാഷയിലായിരുന്ന പ്രസ്‌തുതശുശ്രൂഷകള്‍ ഇപ്പോള്‍ മലയാളത്തില്‍ തര്‍ജിമചെയ്‌ത്‌ ഉപയോഗിച്ചുവരുന്നു. പഴയനിയമത്തില്‍ നിനിവേ നിവാസികള്‍ ദൈവകോപത്തില്‍നിന്നും ശിക്ഷയില്‍നിന്നും യൗനാന്‍ പ്രവാചകന്റെ ആഹ്വാനമനുസരിച്ച്‌ തപസ്സും പ്രായ്‌ശ്ചിത്തവുംവഴി രക്ഷനേടിയ സംഭവമാണ്‌ ഇത്‌ വിവരിക്കുന്നത്‌. യൗനാന്‍ പ്രവാചകന്റെ ജീവിതത്തിലെ വിവിധ സംഭവങ്ങളും – ദൈവഹിതത്തില്‍നിന്നുള്ള ഒളിച്ചോട്ടം, കടലിലെറിയപ്പെടുന്നത്‌, മത്സ്യത്തിന്റെ ഉദരത്തില്‍ കഴിഞ്ഞത്‌, നിനിവയിലേയ്‌ക്കുള്ള മടക്കവും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും- ഈ പ്രാര്‍ത്ഥനകളിലും വായനകളിലും കാണാം.
ദൈവകൃപസ്വീകരിച്ചിട്ടും ദൈവത്തില്‍നിന്നും അകന്നുപോകുന്നവര്‍ക്കുള്ള രക്ഷയുടെ ദിവസമായി ഈ നമസ്‌കാരദിവസം കണക്കാക്കുന്നു. ഹൃദയസ്‌പര്‍ശിയായ കാറോസൂസകളും അവയ്‌ക്ക്‌ പ്രത്യുത്തരമായി നാഥാ കനിയണമേയെന്ന ഗീതവും ഈ പ്രാര്‍ത്ഥനശുശ്രൂഷയുടെ ഭാഗമാണ്‌. ബായേനന്‍ മെന്നാക്‌മാറന്‍ (ഞങ്ങളുടെ കര്‍ത്താവേ അങ്ങയോട്‌ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു) എന്ന യാചനഗാനം ഈ പ്രാര്‍ത്ഥനയില്‍ പലപ്രാവിശ്യം മുട്ടുകുത്തി ആലപിക്കുന്നു.

Liturgy of the Syro Malabar Church

സീറോ മലബാര്‍ സഭയുടെ ആരാധനക്രമം

അടുത്ത കാലത്ത്‌ കേട്ട ഒരു ചൂടന്‍ വാദപ്രതിവാദത്തിന്റെ സാരാംശം ഇതായിരുന്നു, കേരള സഭയ്‌ക്ക്‌ ജീവശ്വാസം കൊടുത്തത്‌ ക്‌നാനായ കുടിയേറ്റമാണെന്നും സഭയുടെ ആരാധനക്രമംപോലും കൊണ്ടുവന്നത്‌ കുടിയേറ്റ ജനമാണെന്നുമാണ്‌. പക്ഷേ, ചര്‍ച്ച നീണ്ടുപോയപ്പോള്‍ അത്‌ തുടങ്ങിവച്ച സമുദായ സ്‌നേഹിക്ക്‌ ആരാധനക്രമത്തിന്റെ സാരാംശം ഒന്നുമറിയാന്‍പാടില്ലായിരുന്നതുകൊണ്ട്‌ തുടങ്ങിവച്ച വാദം അവിടെത്തന്നെ അവസാനിപ്പിക്കേണ്ടി വന്നു.
കല്‍ദായ ആരാധനക്രമവും ക്‌നാനായക്കാരും
എ ഡി നാലാം നൂറ്റാണ്ടുമുതല്‍ നിലനില്‍കുന്നതും സഭയിലെ ഏറ്റവും പഴക്കമേറിയതുമായ ആരാധന ക്രമമാണ്‌ മാര്‍ തോമാശ്ലീഹായുടെ ശിഷ്യരും കിഴക്കിന്റെ പ്രബോധകരുമായ മാര്‍ അദ്ദായിയുടെയും മാര്‍ മാറിയുടെയും പേരിലുള്ള ആരാധനക്രമം. കല്‍ദായ സഭയില്‍ പ്രചാരത്തിലിരുന്ന ഈ ക്രമത്തോടൊപ്പം പില്‍ക്കാലത്ത്‌ നെസ്‌തോറിയസിന്റെയും തെയോദോറിന്റെയും പേരിലുള്ള ആരാധനക്രമങ്ങളും ഉപയോഗിച്ചുവന്നു. ക്‌നാനായ കുടിയേറ്റം നടന്നത്‌ കല്‍ദായ കാതോലിക്കായുടെ കീഴിലുള്ള പ്രദേശത്തുനിന്നുമായതിനാല്‍ സ്വാഭാവികമായും കല്‍ദായ ആരാധനക്രമമായിരിക്കണം ഇന്ത്യയിലേയ്‌ക്ക്‌ കൊണ്ടുവന്നത്‌. ആദിമ കാലം മുതല്‍ക്കേ, ആരാധന പരികര്‍മത്തിലെ അധ്യക്ഷന്‍ മെത്രാനായതിനാല്‍ ഉറുഹാ മാര്‍ യൗസേപ്പും 4 കത്തനാരന്മാരും ശെമ്മാശന്മാരും ജനവുമടങ്ങിയ സംഘം സൂചിപ്പിക്കുന്നത്‌ ഒരു പ്രാദേശിക സഭാസമൂഹത്തിന്റെ – ആരാധനക്രമ സമൂഹത്തിന്റെ – പറച്ചുനടീല്‍ തന്നെയാണ്‌. അന്ന്‌ എത്തപ്പെട്ട കല്‍ദായ ക്രമം ഇന്ന്‌ നാം കാണുന്ന തരത്തിലുള്ള വികസിത രൂപമല്ലെന്ന്‌ അനുമാനിക്കാമല്ലോ, എന്നാല്‍, അതിന്റെ പ്രാരംഭദശയിലുള്ള  രൂപമാകാം. കാലാകാലങ്ങളില്‍ പല പാത്രിയാര്‍ക്കീസുമാരും – മാര്‍ തിമോത്തിയോസ്‌ 2 മന്‍, മാര്‍ ഈശോയാബ്‌ 3 മന്‍ തുടങ്ങിയവര്‍ – പല പരിഷ്‌കാരങ്ങളും വരുത്തിയിട്ടുണ്ട്‌. എന്നിരുന്നാലും കേരളസഭയ്‌ക്കും ഇവിടുത്തെ ആരാധനക്രമത്തിനും കല്‍ദായ സുറിയാനി സഭയുമായും ആരാധനക്രമവുമായും ഒരു ബന്ധം നല്‍കിയത്‌ ക്‌നാനായ കുടിയേറ്റമായിരിക്കണം.
19 -ാം നൂറ്റാണ്ടില്‍ കേരളത്തിലെ (മലബാര്‍, മലങ്കര എന്നീ പേരുകളില്‍ പരക്കെ അറിയപ്പെട്ട ദേശം) സുറിയാനി ആരാധനക്രമത്തെയും സഭയെയും സൂചിപ്പിക്കാന്‍ യൂറോപ്യന്മാര്‍ ഉപയോഗിച്ച പേരാണ്‌ സീറോ മലബാര്‍. അങ്ങനെയാണ്‌ ഈ ആരാധനക്രമം സീറോ മലബാര്‍ ആരാധനക്രമമെന്ന്‌ വിളിക്കപ്പെട്ടത്‌.
ആരാധനക്രമ പരികര്‍മത്തില്‍ ഭാഗഭാക്കാകുവാന്‍
ഈ ആരാധനക്രമത്തോട്‌ സ്വോഭാവികമായും ഒരു വൈകാരികബന്ധം നമുക്കുണ്ടാവേണ്ടതുണ്ട്‌ – കാലാന്തരത്തില്‍ ആരാധന ക്രമത്തില്‍ ഗണ്യമായ വികാസവും മാറ്റവുമുണ്ടായിട്ടുണ്ടെങ്കിലും. ഈ വൈകാരികബന്ധത്തേക്കാളുപരി ഒരു ക്രൈസ്‌തവന്‍ അവനര്‍പ്പിക്കുന്ന ആരാധനയില്‍ സജീവമായി പങ്കുപറ്റണമെങ്കില്‍ അതിന്റെ പ്രത്യേകതകളും അര്‍ത്ഥവും മനസിലാക്കുകയും സ്‌നേഹിക്കുകയും അതില്‍ ജീവിക്കുകയും ചെയ്യണം. “വിശ്വാസത്തിന്റെ ഈ രഹസ്യത്തില്‍ വിശ്വാസികള്‍ ഭാഗഭാക്കുകളാകുമ്പോള്‍ അപരിചിതരേപ്പോലെയോ നിശബ്‌ദരായ പ്രേഷകരെപ്പോലെയോ ആവരുതെന്നാണ്‌ സഭാമാതാവിന്റെ അഭിലാഷം. മറിച്ച്‌, തിരുക്കര്‍മങ്ങളുടെയും പ്രാര്‍ത്ഥനകളുടെയും അര്‍ത്ഥം ഗ്രഹിച്ച്‌, തങ്ങള്‍ ചെയ്യുന്നതെന്താണെന്നുള്ള ബോധത്തോടും ഭക്തിയോടും സഹകരണത്തോടുംകൂടിവേണം അവര്‍ ഇതില്‍ പങ്കെടുക്കാന്‍” എന്ന്‌ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നു (ആരാധനക്രമം 48). അതിന്‌ ബൗദ്ധികതലത്തിലുള്ള അറിവുമാത്രമല്ല ലക്ഷ്യമാക്കുന്നത്‌.
സീറോ മലബാര്‍ സഭയുടെ ആരാധന ക്രമം പരികര്‍മം ചെയ്യുമ്പോള്‍ തീര്‍ച്ചയായും വിശ്വാസികള്‍ അതിന്റെ പ്രതീകങ്ങളും അവയുടെ അര്‍ത്ഥവും ഗ്രഹിക്കുകയും അവ ഉള്‍ക്കൊണ്ടുകൊണ്ട്‌ പരി. കുര്‍ബാനയില്‍ പങ്കെടുക്കുകയും ചെയ്യേണ്ടതാണ്‌. ദൗര്‍ഭാഗ്യവശാല്‍ ഭൂരിഭാഗംപേരും പ്രതീകങ്ങളാലും ആശയങ്ങളാലും സമ്പന്നമായ നമ്മുടെ പരി. കുര്‍ബാനയെക്കുറിച്ച്‌ വേണ്ടത്ര അവഗാഹമുള്ളവരല്ല. (വി. കുര്‍ബാനയെക്കുറിച്ചുള്ള രഹസ്യം പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ നമുക്ക്‌ കഴിയില്ലയെന്നത്‌ സത്യം തന്നെ).

th
സഭയുടെ ആരാധനക്രമത്തിന്റെ അനുഷ്‌ഠാനങ്ങളും പ്രതീകങ്ങളും
സീറോ മലബാര്‍ സഭയുടെ കുര്‍ബാനയില്‍ പങ്കുകൊള്ളുന്ന പലരും ഉന്നയിക്കുന്ന ചോദ്യമുണ്ട്‌. ഒരോ പള്ളിയിലും ഓരോ രീതിയിലാണ്‌ അര്‍പണം. ചില സ്ഥലങ്ങളിലും ചാപ്പലുകളിലും ബേമ്മയില്‍/ ബേമ്മയില്ലാതെ കുര്‍ബാന, ചില സ്ഥലങ്ങളില്‍ പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നതില്‍ വ്യത്യസ്‌തതകള്‍, ചില പള്ളികളില്‍ ഇരിക്കുന്നതിലും നില്‍ക്കുന്നതിലും വ്യത്യസ്‌തത എന്നിങ്ങിനെ പല കാര്യങ്ങളും. നമ്മുടെ കുര്‍ബാനയ്‌ക്ക്‌ ഇങ്ങനെയുള്ള പ്രത്യേക നിയമങ്ങള്‍ ആവശ്യമില്ലേ? ദൈവാരാധന ദൈവമക്കള്‍ പിതാവിനോട്‌ നടത്തുന്ന സ്വാതന്ത്ര്യപൂര്‍ണമായ ബന്ധമാണ്‌. അവിടെ ഫരിസേയമനസ്ഥിതിയുള്ള ഒരു താലിബാനിസം അടിച്ചേല്‍പിക്കേണ്ടതില്ല. എന്നാല്‍ സഭയുടെ ആരാധനാക്രമത്തിന്‌ കൃത്യതയും ക്രമവുമുള്ള അനുഷ്‌ഠാനനിയമങ്ങളില്ലായെന്ന മനോഭാവം പുലര്‍ത്തുന്നത്‌ സഭാത്മകമല്ല. ആരാധനക്രമത്തെ ഒരു സ്‌പോര്‍ട്ട്‌സ്‌ സിദ്ധാന്തവുമായി ബന്ധപ്പെടുത്തി വ്യക്തമാക്കാന്‍ ബനഡിക്‌ട്‌ 16 മന്‍ പാപ്പ തന്റെ ലിറ്റര്‍ജിയുടെ ചൈതന്യം എന്ന ഗ്രന്ഥത്തില്‍ ശ്രമിക്കുന്നുണ്ട്‌. “ഒരു മത്സരക്കളിക്ക്‌ അതിന്റേതായ നിയമങ്ങളുണ്ടെന്നും അതിന്റേതായ ഒരു ലോകം അതുണ്ടാക്കുമെന്നുള്ളതാണ്‌ ഈ സാദൃശ്യത്തിന്റെ പൊരുള്‍. കളി തുടങ്ങുമ്പോള്‍ പ്രയോഗത്തില്‍ വരുകയും തീരുമ്പോള്‍ പ്രവര്‍ത്തനരഹിതമാകുകയും ചെയ്യുന്ന ഒന്നാണിത്‌” (പേജ്‌ 1). എന്നാല്‍ ലിറ്റര്‍ജിയില്‍ ഈ സ്‌പോര്‍ട്ട്‌സ്‌ നിയമത്തിന്റെ വാങ്ങല്‍ കാണാമെങ്കിലും വരാനിരിക്കുന്ന ജീവിതത്തിന്റെ അടയാളം ഇതിലുണ്ടെന്നത്‌ ഒരു അനന്യമായ പ്രത്യേകതയാണ്‌ (പേജ്‌ 3).
ആരാധനക്രമം സഭയുടെ സ്വത്താകയാല്‍ ഇത്‌ പരികര്‍മം ചെയ്യുന്നവരും പങ്കെടുക്കുന്നവരും അര്‍ഹിക്കുന്ന ശ്രദ്ധയോടെകൂടെ ഇതിന്റെ നിയമങ്ങളനുസരിച്ചുവേണം പെരുമാറാന്‍.